ജിദ്ദ- പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (PAPPA) വാര്‍ഷിക ജനറല്‍ ബോഡിയും മെഗാ ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാട് പ്രവാസികളുടെ കൂട്ടായ്മയാണ് പപ്പ. ശറഫിയ ഒളിമ്പിക് സ്പോര്‍ട്സ് വില്ലേജില്‍ നടന്ന പരിപാടിയില്‍ നാട്ടുകാരും, ഫാമിലികളുമായി അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തു.
പുതിയ കമ്മിറ്റി ഭാരവാഹികള്‍ ആയി പ്രസിഡന്റ് നെർഷാദ് കാരക്കാടന്‍ (തമ്പാനങ്ങാടി)
സെക്രട്ടറി ഷമീര്‍ പാലത്തിങ്ങൽ (തറിപ്പടി) ട്രഷറര്‍ ഫാറൂഖ് പുതിയത്ത് ( കിഴക്കെ പാണ്ടിക്കാട്), വൈസ് പ്രസിഡന്റുമാരായി ഖാലിദ് ആനപ്പട്ടത്ത് (ചെമ്പ്രശ്ശേരി), അബ്ദുല്‍ മുനീര്‍ വടക്കന്‍ (ചെമ്പ്രശ്ശേരി) ജോയന്റ് സെക്രട്ടറിമാരായി സമീർ വെള്ളാരം പാറ (പുക്കൂത്ത്), ഷംസുദ്ദീൻ ഉച്ചപ്പള്ളി (ചെമ്പ്രശേരി ഈസ്റ്റ് ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. (വെല്‍ഫയര്‍ വിംഗ് ഓര്‍ഗനൈസര്‍ആയി റഷീദ് പയ്യപറബിനെ തിരഞ്ഞുകൊടുക്കുകയും ചെയ്തു)
എ.ടി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. എ ഉമ്മര്‍ സ്വാഗതവും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ അബൂബക്കര്‍, മുസ്തഫ തറിപ്പടി, സക്കരിയ, നെർഷാദ് കാരക്കാടന്‍ എന്നിവര്‍ സംസാരിച്ചു.