ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാന്‍ വ്യോമമേഖല അടച്ചതിനാല്‍ മടക്കയാത്ര തടസ്സപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇറാനില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സേവനങ്ങളും നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഹജ്, ഉംറ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
ഏതെങ്കിലും സൈനിക, ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ ഭൂപ്രദേശമോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും സൗദി വ്യക്തമാക്കി.