തലസ്ഥാന നഗരിയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വനിതയുടെ വാനിറ്റി ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം നടത്തുന്നതായി റിയാദ് പോലീസ് അറിയിച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷത്തിലേര്‍പ്പെട്ട മൂന്നു പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് മൂവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.