ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ഹാജിമാര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്കാന് മിനായില്‍ മൂന്നു ഫീല്‍ഡ് ആശുപത്രികള്‍ സജ്ജീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഖാലിദ് ആലുതാലിഅ് പറഞ്ഞു. നാഷണല്‍ ഗാര്‍ഡ്, പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെയാണ് 1,200 കിടക്കകളുള്ള മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ മിനായില്‍ സജ്ജീകരിച്ചത്. 200 കിടക്കകളുള്ള പുതിയ എമര്‍ജന്‍സി ആശുപത്രിയും മിനായില്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 71 പുതിയ എമര്‍ജന്‍സി പോയിന്റുകള്‍, 900 ആംബുലന്‍സുകള്‍, 11 എയര്‍ ആംബുലന്‍സുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.