പരിക്കേറ്റതിനെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ സൗദിയില്‍ കുടുങ്ങിയ 76,000 ഓളം വരുന്ന ഇറാന്‍ തീര്‍ഥാടകരുടെ മടക്കയാത്രക്ക് സൗദി ഹജ്, ഉംറ മന്ത്രാലയം ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം മക്കയിലും മദീനയിലുമുള്ള ഇറാന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും സേവനങ്ങളും നല്‍കാനും അവരുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ഹജ്, ഉംറ മന്ത്രാലയം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.