സൗദിയില്‍ മധ്യാഹ്ന വിശ്രമ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തുമായി സഹകരിച്ചാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമം നിയമം നടപ്പാക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബര്‍ 15 വരെയാണ് ഉച്ച വിശ്രമ നിയമം നിലവിലുണ്ടാവുക.
ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്ത് തിരിച്ചെത്തിയ മറ്റു ജീവനക്കാർ അവശ നിലയിലായ ഷമ്മിയെ റെഡ് ക്രസന്റിന്റെ സഹായത്താൽ ദമാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു