ജിദ്ദ – സൗദിയില്‍ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 2,000 റിയാല്‍ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. നിരോധിത പ്രദേശങ്ങളില്‍, പ്രത്യേകിച്ച് വളവുകളിലും കയറ്റങ്ങളിലും ഡ്രൈവര്‍മാര്‍ ഓവര്‍ടേക്ക് ചെയ്യരുത്. വളവുകളിലും കയറ്റങ്ങളിലും ദൃശ്യപരത കുറവാകും. റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഭീഷണിയായ ഗുരുതരമായ ഗതാഗത നിയമ ലംഘനമാണിത്. ഇത്തരം അപകടകരമായ സ്ഥലങ്ങളില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്ക് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. ശക്തമായ നടപടികളിലൂടെ അശ്രദ്ധമായ ഓവര്‍ടേക്കിംഗ് തടയാനും ഗതാഗത പ്രവാഹം നിയന്ത്രിക്കാനും ട്രാഫിക് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നു.