റിയാദ്. പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ നിലപാടും നയങ്ങളും വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പാര്‍ലമെന്റ് അംഗങ്ങളുടെ സര്‍വകക്ഷി സംഘം സൗദി അറേബ്യയിലെത്തി. ബിജെപി എംപി ബൈജയന്ത് ജയ് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തെ റിയാദില്‍ സൗദി-ഇന്ത്യ ഫ്രണ്ട്ഷിപ്പ് കമ്മിറ്റി അധ്യക്ഷന്‍ മേജര്‍ ജനറല്‍ അബ്ദുര്‍റഹ്‌മാന്‍ അല്‍ഹര്‍ബി സ്വീകരിച്ചു.
മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, എസ് ഫാഗ്നന്‍ കൊന്യാക്, രേഖ ശര്‍മ, നിശികാന്ത് ദുബെ, സത്‌നം സിങ് സന്ധു, ഹര്‍ഷ് വര്‍ധന്‍ ശൃംഖല എന്നിവരാണ് സംഘത്തിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group