ജിദ്ദ – ജിദ്ദയിലെ അബ്ഹുര്‍ തീരത്ത് ഡൈവിംഗ് യാത്രക്കിടെ സൗദി പൗരനായ മുങ്ങല്‍ വിദഗ്ധൻ മുങ്ങിമരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാൾക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഡൈവര്‍ ഫഹദ് അറഫാത്തിന്റെ മൃതദേഹം തിരമാലകളില്‍ പെട്ട് കരക്കടിയുകയായിരുന്നു. ഇതേ യാത്രയില്‍ ബന്ധം നഷ്ടപ്പെട്ട സഹപ്രവര്‍ത്തകന്‍ വിസാം മന്‍സൂര്‍ അല്‍സഹ്റാനിക്കായാണ് തിരച്ചില്‍ തുടരുന്നത്.
യുവാവിനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരും വളണ്ടിയര്‍ ഡൈവര്‍മാരും ശ്രമം തുടരുകയാണ്. സോണാര്‍ ഉപകരണങ്ങള്‍, ആളില്ലാ അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കടല്‍ത്തീരത്ത് പരിശോധന നടത്തുന്ന ദൗത്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 30 ലധികം വളണ്ടിയര്‍ മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം അതിര്‍ത്തി സുരക്ഷാ സേനാ സംഘങ്ങളും തെരച്ചിലിൽ പങ്കെടുക്കുന്നു.