Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 11
    Breaking:
    • സലിം കുമാറിന്റെ നിര്യാണം; റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു
    • 48 ടീമുകൾ ഒരൊറ്റ ലക്ഷ്യം: ലോകം ഇനി ഒരൊറ്റ തുകൽ പന്തിന് കീഴിൽ
    • ലക്ഷദ്വീപിൽ കർശന നിയന്ത്രണം: പ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
    • അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ “പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ” പരിപാടി ജൂൺ 13ന്
    • മിഡിൽ ഈസ്റ്റ് സംഘർഷം ആഗോള സുരക്ഷയ്ക്ക് ഭീഷണിയെന്ന് യു.എൻ സെക്രട്ടറി ജനറൽ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സലിം കുമാറിന്റെ നിര്യാണം; റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം11/06/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പ്രശസ്ത സിനിമാ നടനും കോൺഗ്രസ് സഹചാരിയുമായ സലിം കുമാറിന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന യോഗത്തിൽ ഒഐസിസി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖപ്രഭാഷണം നടത്തി.

    മലയാള സിനിമയിലെ ഹാസ്യത്തിനും സ്വഭാവനടനത്തിനും പുതിയ മാനങ്ങൾ സമ്മാനിച്ച കലാകാരനായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു. കലാരംഗത്തെ മികവിനൊപ്പം സാമൂഹിക വിഷയങ്ങളിലെയും പൊതുപ്രവർത്തനങ്ങളിലെയും അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒഐസിസി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരുടെ ജീവിതവും വികാരങ്ങളും വെള്ളിത്തിരയിൽ അനായാസം അവതരിപ്പിക്കാൻ കഴിഞ്ഞ അപൂർവ പ്രതിഭയായിരുന്നു സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു. കലാകാരൻ എന്ന നിലയിലും മനുഷ്യസ്നേഹി എന്ന നിലയിലും അദ്ദേഹം സമൂഹത്തിൽ അവശേഷിപ്പിച്ച പൈതൃകം എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യോഗത്തിൽ സംസാരിച്ച നേതാക്കളും പ്രവർത്തകരും മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വേർപാടെന്ന് അഭിപ്രായപ്പെട്ടു. നിരവധി പതിറ്റാണ്ടുകളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുമെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ ചൂണ്ടിക്കാട്ടി.

    കലാ-സാംസ്കാരിക രംഗത്തും പൊതുസമൂഹത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ട് യോഗം അനുശോചനം രേഖപ്പെടുത്തി.
    ചടങ്ങിൽ ഒഐസിസി ഭാരവാഹികളായ സജീർ പൂന്തുറ, സക്കിർ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, അലി ആലുവ, റഫീഖ് വെമ്പായം, മാള മുഹിയുദ്ധീൻ, ഷിഹാബ് കൊട്ടുകാട്, അസ്കർ കണ്ണൂർ, ഷാജി സോന, കമറുദ്ധീൻ താമരക്കുളം, നാസർ വലപ്പാട്, ഒമർ ഷരീഫ്, നാസർ മാവൂർ, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ തിരുവനന്തപുരം, ഡൊമിനിക്ക് എറണാകുളം, ഷംസീർ പാലക്കാട്, റസാഖ് ചാവക്കാട്, സിദ്ധീഖ് പന്നിയങ്കര തുടങ്ങിയവർ അനുശോചന പ്രഭാഷണങ്ങൾ നടത്തി.

    സലിം കുമാറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും യോഗം പ്രമേയത്തിലൂടെ അറിയിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ഒഐസിസി പ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും അനുശോചന യോഗത്തിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    OICC salim kumar
    Latest News
    സലിം കുമാറിന്റെ നിര്യാണം; റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു
    11/06/2026
    48 ടീമുകൾ ഒരൊറ്റ ലക്ഷ്യം: ലോകം ഇനി ഒരൊറ്റ തുകൽ പന്തിന് കീഴിൽ
    11/06/2026
    ലക്ഷദ്വീപിൽ കർശന നിയന്ത്രണം: പ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
    11/06/2026
    അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ “പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ” പരിപാടി ജൂൺ 13ന്
    11/06/2026
    മിഡിൽ ഈസ്റ്റ് സംഘർഷം ആഗോള സുരക്ഷയ്ക്ക് ഭീഷണിയെന്ന് യു.എൻ സെക്രട്ടറി ജനറൽ​
    11/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version