Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
    • വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
    • കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2026 Saudi Arabia Gulf Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ അടുത്ത വ്യാഴാഴ്ച ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് അടിയന്തിര യോഗം ചേരും. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ പ്രവര്‍ത്തനങ്ങള്‍, വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കല്‍, ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പ്പിക്കല്‍ എന്നിവ ശക്തിപ്പെടുത്താന്‍ ഉന്നമിട്ട് ഇസ്രായില്‍ അധികൃതര്‍ സ്വീകരിച്ച തീരുമാനങ്ങളെയും നടപടികളെയും എതിര്‍ക്കാനുള്ള വഴികള്‍ കണ്ടെത്താനും നിലപാടുകള്‍ ഏകോപിപ്പിക്കാനുമാണ് യോത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒ.ഐ.സി വിശദീകരിച്ചു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ നിയമപരവും രാഷ്ട്രീയവും ജനസംഖ്യാപരവുമായ പദവി മാറ്റാനും ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്താനും ലക്ഷ്യമിട്ട് വെസ്റ്റ് ബാങ്കിലെ ഭൂമി സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റാനുള്ള ഇസ്രായില്‍ സര്‍ക്കാരിന്റെ തീരുമാനത്തോടുള്ള പ്രതികരണമായാണ് ഈ നീക്കം.

    വെസ്റ്റ് ബാങ്കിലെ ഭൂമി സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന തീരുമാനത്തിന് ഫെബ്രുവരി 15 ന് നടന്ന ഇസ്രായില്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1967 ലെ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇസ്രായില്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതോടൊപ്പം വെസ്റ്റ് ബാങ്ക് ഭൂമി ജൂതകുടിയേറ്റക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കണമെന്ന നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. നീതിന്യായ മന്ത്രി യാരിവ് ലെവിന്‍, ധന മന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് എന്നിവരാണ് ഈ നിര്‍ദേശങ്ങള്‍ മന്ത്രിസഭക്ക് സമര്‍പ്പിച്ചത്. വെസ്റ്റ് ബാങ്കിലെ ഭൂമി കുടിയേറ്റത്തിനും സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിക്കാനും അനുവദിക്കുന്ന തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം ഏകപക്ഷീയമായ നടപടികളെ തടയുന്നതായും ഞങ്ങളുടെ ഭൂമിയുടെ ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കുമെന്നും സ്‌മോട്രിച്ച് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1967 ലെ ആറ് ദിവസത്തെ യുദ്ധത്തിനുശേഷം ആദ്യമായി, ജൂഡിയയിലും സമരിയയിലും (വെസ്റ്റ് ബാങ്ക്) ഭൂമി രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കാനുള്ള ഞങ്ങളുടെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി എന്ന് മന്ത്രിമാരായ കാറ്റ്‌സ്, ലെവിന്‍, സ്‌മോട്രിച്ച് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ വലിയ ഭൂപ്രദേശങ്ങള്‍ സര്‍ക്കാരിന്റെ പേരില്‍ സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് തീരുമാനത്തിന്റെ പ്രാധാന്യമെന്നും പ്രസ്താവന പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jidha OIC
    Latest News
    ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
    23/02/2026
    വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
    23/02/2026
    കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍
    23/02/2026
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.