ജിദ്ദ – പരേതനായ തിരുത്തിയിൽ മൂസ മമ്പാടിൻ്റെ ഭാര്യ ആമിന കുട്ടി (66) ജിദ്ദയിൽ നിര്യാതയായി. മകൻ: അൽത്താഫുൽ റഹ്മാൻ, മരുമകൾ:ജിഫ്ന.
ദീർഘകാലം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻ്ററിനു കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്രസയിലെ ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്നു.
ഇസ്ലാഹി സെൻറർ നടത്തിയിരുന്ന പ്രബോധന സാമൂഹിക പ്രവർത്തനങ്ങളിലും ഖുർആൻ ക്ലാസുകളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്ന ആളു കൂടിയായിരുന്നു ആമിന കുട്ടി. മയ്യത്ത് ജിദ്ദയിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group