ജിദ്ദ – ഹജ് തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുണ്യസ്ഥലങ്ങളിലെ സഞ്ചാരം സുഗമമാക്കാനും സേവനങ്ങള്‍ ഉറപ്പാക്കാനും ഇത്തരം സന്ദര്‍ഭങ്ങളില്‍ തീര്‍ഥാടകര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
കാര്‍ഡ് നഷ്ടപ്പെട്ടതിനെ കുറിച്ച് ഗ്രൂപ്പ് ലീഡറെ അറിയിക്കുകയാണ് ആദ്യം വേണ്ടത്. യാത്ര ചെയ്യുമ്പോള്‍ നുസുക് കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പി ഉപയോഗിക്കണമെന്നും കാര്‍ഡ് നഷ്ടപ്പെട്ടതിനെ കുറിച്ച് ഏറ്റവും അടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
1966 എന്ന നമ്പറില്‍ പില്‍ഗ്രിംസ് കെയര്‍ സെന്റര്‍ വഴിയോ വിശുദ്ധ ഹറമിനു ചുറ്റുമുള്ള നുസുക് കെയര്‍ സെന്റര്‍ ശാഖകള്‍ വഴിയോ സഹായം തേടാമെന്നും മന്ത്രാലയം പറഞ്ഞു.