ജിദ്ദ– വേങ്ങര മണ്ഡലം ജിദ്ദ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മിറ്റിയുടെ പ്രവർത്തകസമിതി അംഗവും പുതുതായി കണ്ണമംഗലം പഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട നൗഷാദ് ചേറൂറിന് സഹപ്രവർത്തകരുടെ സ്നേഹാദരം എന്ന പേരിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ഇ.വി. നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻമന്ത്രി പികെ ഇബ്രാഹിം കുഞ്ഞു സാഹിബിന്റെ അനുസ്മരണം പ്രഭാഷണം ഇസ്ഹാഖ് പൂണ്ടോളി നിർവഹിച്ചു.
ചടങ്ങിൽ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ സാഹിബ്, റസാഖ് മാസ്റ്റർ എ.കെ ബാവ വേങ്ങര, ഇസ്മായിൽ മുണ്ടുപറമ്പ്, മുഹമ്മദ് കൊണ്ടോട്ടി, നൗഷാദ് ചേറൂർ, മജീദ് പുകയൂർ, ജാഫർ അത്താണിക്കൽ, ശിഹാബ് പുളിക്കൽ, അലി ഊരകം, അഹ്മദ് കരുവാടൻ, സമദ് ചോലക്കൽ, സലാഹു വാളക്കുട, യൂനുസ് വേങ്ങര, കെ സി ഷംസു, ലത്തീഫ് കൊന്നോല തുടങ്ങിയവർ പ്രസംഗിച്ചു.
സിദ്ദീഖ് പുള്ളാട്ട്, നാസർ കാരാടൻ, അഷ്റഫ് ചുക്കൻ, മുസ്തഫ ഊരകം, അബ്ദുള്ള പറപ്പൂർ, ഹമീദ് ചോലക്കുണ്ട്, ഇസ്മായിൽ കാവുങ്ങൽ, ജംഷീർ വി.എസ്, ഇബ്രാഹീം മുക്കിൽ, ഫഹദ് കണ്ണമംഗലം തുടങ്ങിയവർ നേതൃത്വം നൽകി. നാസർ മമ്പുറം സ്വാഗതവും ,നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.



