Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • 24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    • ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    • കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    • പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പത്തു മാസത്തിനിടെ ഈജിപ്ത് സന്ദര്‍ശിച്ചത് ഒമ്പതു ലക്ഷം സൗദികള്‍

    ഈജിപ്തിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അറബ് വിപണികളില്‍ ഒന്നാണ് സൗദി അറേബ്യ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/11/2025 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഒമ്പതു ലക്ഷത്തിലേറെ സൗദികള്‍ ഈജിപ്ത് സന്ദര്‍ശിച്ചതായി ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു മന്ത്രി ശരീഫ് ഫത്ഹി. റിയാദില്‍ യു.എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയുടെ 26-ാമത് സെഷനില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സൗദിയും ഈജിപ്ഷ്യന്‍ ജനതയും തമ്മിലുള്ള സവിശേഷമായ ചരിത്രപരമായ ബന്ധത്തെയും, ആഗോള ടൂറിസത്തെ പിന്തുണക്കുന്നതിലും വികസിപ്പിക്കുന്നതിലും സൗദി അറേബ്യ വഹിക്കുന്ന സുപ്രധാന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

    ഈജിപ്തിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അറബ് വിപണികളില്‍ ഒന്നാണ് സൗദി അറേബ്യ. സൗദി സന്ദര്‍ശകര്‍ക്ക് ടൂറിസത്തെ കുറിച്ച് വര്‍ധിച്ചുവരുന്ന അവബോധമുണ്ട്. ഈജിപ്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഏറ്റവും വലിയ ജനസമൂഹങ്ങളില്‍ ഒന്നാണ് സൗദികള്‍.
    ഈജിപ്തിലെ ടൂറിസം മേഖല ചരിത്രപരമായ റെക്കോര്‍ഡ് കൈവരിച്ച് കൊണ്ടിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കല്‍, ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം പോലുള്ള പ്രധാന പദ്ധതികള്‍ തുറക്കല്‍ എന്നിവയുടെ ഫലമായി ഈ വര്‍ഷാവസാനത്തോടെ ഈജിപ്ത് സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 1.8 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നവംബര്‍ 11 മുതല്‍ 13 വരെ റിയാദില്‍ നടക്കുന്ന ടൂറൈസ് ഉച്ചകോടിക്കിടെ സൗദി ടൂറിസം മന്ത്രിയുമായി താന്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഈജിപ്തിന്റെ വിഷന്‍ 2030 ഉം സൗദി അറേബ്യയുടെ വിഷന്‍ 2030 ഉം തമ്മിലുള്ള പൊരുത്തത്തിന്റെ പശ്ചാത്തലത്തില്‍, തുടര്‍ച്ചയായ ഏകോപനം ഉഭയകക്ഷി ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനും ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സഹായിക്കും. സൗദി സഹോദരങ്ങളെ അവരുടെ രണ്ടാമത്തെ വീടായ ഈജിപ്തിലേക്ക് ഞങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. അവരുടെ സന്ദര്‍ശനം ആധികാരികത, ആധുനികത, സുഖസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന അസാധാരണ അനുഭവമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതായും ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു മന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Egypt Saudi saudi malayalam news The Malayalam News
    Latest News
    24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    22/02/2026
    ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    22/02/2026
    കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    22/02/2026
    പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    22/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version