മദീന- മദീനയിലെ ഫുട്ബോൾ മേഖലയിലെ ഇന്ത്യൻ കൂട്ടായ്മയായ മദീന ഇന്ത്യൻ ഫുടുബോൾ അസോഷിയേഷ(മിഫ)ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏയർപോർട്ട് റോഡിലുളള ഇസ്തറാഹയിൽ നടന്ന ചടങ്ങിൽ ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. സൈത് മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് മുനീർ പടിക്കലും ചിലവ് കണക്ക് റിപ്പോർട് ജലീൽ പാലൂരും അവതരിപ്പിച്ചു.
അഷറഫ് ചൊക്ളി, ഗഫൂർ പട്ടാമ്പി, ജാഫർ കവാടൻ, അജ്മൽ മുഴിക്കൽ, കോയ സംസം, ഷുഹൂർ മഞ്ചേരി എന്നിവർ സംസാരിച്ചു. നിസാർ കരുനാഗപ്പള്ളി, നജീബ് പത്തനംതിട്ട എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ഹിഫ്സു റഹ്മാൻ (പ്രസിഡൻ്റ്) വൈസ് പ്രസിഡൻ്റുമാരായി
മൂസ രാമപുരം, ജാഫർ കാവാടൻ, മുനീർ പടിക്കൽ (ജന:സെക്രട്ടറി), ജോ: സെക്രട്ടറിമാരായി
ഗഫൂർ പട്ടാമ്പി, മഹഫൂസ് കോഴിക്കോട്, ഹംസ മണ്ണാർക്കാട് (ട്രഷറർ) ഫിറോസ് ബാബു (അസി: ട്രഷറർ)
ഫൈസൽ വടക്കൻ (ടെക് നിക്കൽ വിംഗ് ചെയർമാൻ) സുഹൈൽ നഹാസ്(ടെക്നി: വിംഗ് വൈസ് ചെയർമാൻ) അജ്മൽ ആബിദ് (ടെക്നി: വിംഗ് കൺവീനർ), ജദീർ തങ്ങൾ സോക്കർ സിറ്റി
(ടെക്നി: വിംഗ് ജേ: കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.