ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്താനും അഭിമുഖങ്ങള്‍ നടത്താനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ ബാധകമാക്കി. തൊഴില്‍ പരസ്യങ്ങള്‍ ചെയ്യുമ്പോൾ ജോലിക്ക് ആവശ്യമായ അക്കാദമിക് യോഗ്യതകൾ രേഖപ്പെടുത്തണം. ലിംഗഭേദമോ ഭിന്നശേഷിയോ മറ്റോ അടിസ്ഥാനമാക്കിയുള്ള ഒരു വിവേചനവും പരസ്യത്തില്‍ ഉള്‍പ്പെടുത്തരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തിയതി, അപേക്ഷിക്കാനുള്ള അവസാന തിയതി തുടങ്ങിയ കാര്യങ്ങളും പരസ്യത്തിൽ വ്യക്തമായി എഴുതണം. ഇതിന് പുറമെ ആവശ്യമായ വ്യവസ്ഥകളുടെയും യോഗ്യതകളുടെയും പൂര്‍ണ്ണ വിവരണം ഉള്‍പ്പെടുത്തുകയും വേണം.
ഇന്റര്‍വ്യൂവിന്റെ തരവും തീയതിയും അപേക്ഷകരെ കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുമ്പെങ്കിലും അറിയിക്കല്‍ നിര്‍ബന്ധമാണ്. ഭിന്നശേഷിക്കാർക്ക് അനുയോജ്യവും സുരക്ഷിതവുമായ സ്ഥലം ലഭ്യമാക്കുക, അഭിമുഖം കഴിഞ്ഞ് പരമാവധി 30 ദിവസത്തിനുള്ളില്‍ ഇന്റര്‍വ്യൂ ഫലങ്ങള്‍ അപേക്ഷകരെ അറിയിക്കുക എന്നീ വ്യവസ്ഥകളും പാലിക്കണം. മൂല്യനിര്‍ണയ പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കാന്‍ അഭിമുഖം നടത്തുന്നതിന് കുറഞ്ഞത് രണ്ട് പേരെങ്കിലും അടങ്ങിയ കമ്മിറ്റി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ നിയമന പ്രക്രിയകള്‍ വ്യവസ്ഥാപിതമാക്കാനും സ്ഥാപനങ്ങള്‍ പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് മെച്ചപ്പെടുത്താനും സൗദി ജീവനക്കാരെ പിന്തുണക്കുന്ന ന്യായമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കിയിരിക്കുന്നത്.