Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 15
    Breaking:
    • മൈനകളും കാക്കകളുമടക്കം 12,500-ലധികം അധിനിവേശ പക്ഷികളെ ഇല്ലാതാക്കി ഒമാൻ
    • സൗദിയിൽ മയക്കുമരുന്ന് കടത്തിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കി
    • സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു, Mada വഴി പ്രവർത്തിക്കും
    • ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത്തി​ൽ ലോ​ക​ത്ത് അഞ്ചാം സ്ഥാ​ന​ത്തെത്തി ബ​ഹ്റൈ​ൻ
    • അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കം 5 മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ദമാം ഡീപോർട്ടേഷൻ സെന്ററിലെ അന്തേവാസികൾക്ക് നവോദയ സഹായം കൈമാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/04/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: നവോദയ സാംസ്കാരികവേദി ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി ദമാമിലെ ഡീപ്പോർട്ടേഷൻ സെന്ററിലെ അന്തേവാസികൾക്ക് അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന റമദാൻ കിറ്റുകൾ വിതരണം ചെയ്തു.
    വിവിധ രാജ്യക്കാരായ സ്ത്രീകളും, കുട്ടികളും, പുരുഷൻമാരും ഉൾപ്പെടുന്ന 200 പേർക്ക് സൗദി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നവോദയ പ്രവർത്തകർ കിറ്റുകൾ കൈമാറിയത്. സൗദി അധികൃതരുടെ അനുമതിയോടെ കഴിഞ്ഞ 16 വർഷങ്ങളായി തുടർച്ചയായി ഡിപ്പോർട്ടേഷൻ സെന്ററിലെത്തി റമദാൻ മാസത്തിൽ നവോദയ സഹായം നൽകിവരാറുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം ആവശ്യമായി വരുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് നവോദയ അംഗങ്ങളിൽ നിന്നും, പ്രവാസ സമൂഹത്തിലെ സഹായ സന്നദ്ധരായ വ്യാപാരി-വ്യവസായികളെ കൂടാതെ പൊതു സമൂഹത്തിൽ നിന്നു കൂടിയാണ് കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായ് സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ട് നിരാലംബരും, അശരണരുമായ പ്രവാസി സമൂഹത്തിന് സഹായ ഹസ്തമായി നവോദയ പ്രവർത്തിച്ച്‌ വരികയാണ്.

    നവോദയയുടെ കുടുംബവേദി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ നവോദയയുടെ കേന്ദ്ര സാമൂഹ്യ ക്ഷേമ വിഭാഗത്തിൻ്റെ നേത്യത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ സമാഹരിക്കുന്നതിൽ ഭാഗഭാക്കായി. വനിതകൾ ഉൾപ്പെടെയുള്ള നവോദയ പ്രവർത്തകരും, നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
    ദേശ-ഭാഷാ വേർതിരിവില്ലാതെ, മതഭേദമില്ലാതെ നവോദയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാവർക്കും മാത്യകയാണെന്നും, ഈ പ്രവർത്തനം ശ്ലാഘനീയമാണെന്നും ഡീപ്പോർട്ടേഷൻ സെന്ററിലെ സൗദി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, ലോക കേരളസഭാംഗവും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായ നാസ്സ് വക്കം, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, സാമൂഹ്യക്ഷേമ വിഭാഗം കോഡിനേറ്ററും രക്ഷാധികാരിയുമായ ഹനീഫ മൂവാറ്റുപുഴ, രൺജിത്‌ വടകര ചെയർമാൻ ജയൻ മെഴുവേലി, കേന്ദ്ര ജോ: സെക്രട്ടറി നൗഫൽ വെളിയംങ്കോട്, കേന്ദ്രകുടുംബവേദി സാമൂഹ്യക്ഷേമ വിഭാഗം ചെയർപേഴ്സൺ സുരയ്യ ഹമീദ്, കുടുംബവേദി കേന്ദ്ര ട്രഷറർ അനു രാജേഷ്, കേന്ദ്രവനിതാവേദി കൺവീനർ രശ്മി രാമചന്ദ്രൻ, കേന്ദ്ര ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ, കുടുംബവേദി കേന്ദ്ര ജോ: സെക്രട്ടറിമാരായ ഷാഹിദ ഷാനവാസ്, ഹമീദ് നൈന, സ്മിത നരസിംഹൻ ഉൾപ്പെടെയുള്ള നേതാക്കളും, പ്രവർത്തകരും ദമാമിലെ വിവിധ ഡീപ്പോർട്ടേഷൻ സെൻ്ററുകളിൽ വെച്ച് നടന്ന റമദാൻ റിലീഫ് പ്രവർത്തനത്തിൽ പങ്കെടുത്തു.
    ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തിന് സഹായം നല്കിയ സ്വദേശികളും, വിദേശികളും ഉൾപ്പെടെയുള്ള മുഴുവൻ പേർക്കും നവോദയ സാംസ്കാരിക വേദി കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം മടത്തറയും, പ്രസിഡൻ്റ് ലക്ഷമണൻ കണ്ടമ്പത്തും നന്ദി രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മൈനകളും കാക്കകളുമടക്കം 12,500-ലധികം അധിനിവേശ പക്ഷികളെ ഇല്ലാതാക്കി ഒമാൻ
    15/09/2025
    സൗദിയിൽ മയക്കുമരുന്ന് കടത്തിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കി
    15/09/2025
    സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു, Mada വഴി പ്രവർത്തിക്കും
    15/09/2025
    ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത്തി​ൽ ലോ​ക​ത്ത് അഞ്ചാം സ്ഥാ​ന​ത്തെത്തി ബ​ഹ്റൈ​ൻ
    15/09/2025
    അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കം 5 മരണം
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.