ജിദ്ദ: നാട്ടിൽനിന്ന് ഉംറ നിർവഹിക്കാനായി എത്തിയ കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീൻ (69), ജിദ്ദയിൽ നിര്യാതയായി.
പത്തുദിവസം മുമ്പ് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ചാണ് മുംതാസ് ബീഗത്തിന് അസുഖം ബാധിച്ചത്. എമിഗ്രേഷൻ നടപടികൾ അവസാനിച്ച ശേഷമായിരുന്നു അസുഖം പിടികൂടിയത്. ഉടൻ അബ്ഹുർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഖബറടക്കത്തിനും മറ്റു മരണാനന്തര കർമ്മങ്ങൾക്കും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group