Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • റിയാദ് എയര്‍പോര്‍ട്ടില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ വന്‍ മാറ്റങ്ങള്‍
    • സൗദിയില്‍ വ്യോമയാന വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ ധാരണാപത്രം
    • ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ
    • മക്ക, മദീന പാതയില്‍ 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകള്‍
    • ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ വ്യോമയാന വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ ധാരണാപത്രം

    സൗദിയില്‍ വ്യോമയാന, ഹെലികോപ്റ്റര്‍ വ്യവസായം വികസിപ്പിക്കുന്നതിലും പ്രാദേശികവല്‍ക്കരിക്കുന്നതിലും സഹകരണത്തിനുള്ള അവസരങ്ങള്‍ കണ്ടെത്താനാണ് റിയാദില്‍ നടക്കുന്ന 2026 വേള്‍ഡ് ഡിഫന്‍സ് ഷോയുടെ ഭാഗമായി ഒപ്പുവെച്ച ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/02/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദിയില്‍ വ്യോമയാന വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സെന്ററും യൂറോപ്യന്‍ കമ്പനിയായ എയര്‍ബസും സഹകരണ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സൗദിയില്‍ വ്യോമയാന, ഹെലികോപ്റ്റര്‍ വ്യവസായം വികസിപ്പിക്കുന്നതിലും പ്രാദേശികവല്‍ക്കരിക്കുന്നതിലും സഹകരണത്തിനുള്ള അവസരങ്ങള്‍ കണ്ടെത്താനാണ് റിയാദില്‍ നടക്കുന്ന 2026 വേള്‍ഡ് ഡിഫന്‍സ് ഷോയുടെ ഭാഗമായി ഒപ്പുവെച്ച ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഉല്‍പ്പാദനം, അസംബ്ലി, അറ്റകുറ്റപ്പണി, എന്നീ മേഖലകളില്‍ ദേശീയ ശേഷികള്‍ വികസിപ്പിക്കാനായി എന്‍ജിനീയറിംഗ് സെന്റര്‍ സ്ഥാപിക്കാനുള്ള സാധ്യതാ പഠനത്തിലൂടെയും പദ്ധതിയെ പിന്തുണക്കാനുള്ള ലോജിസ്റ്റിക്കല്‍ സംവിധാനം സൃഷ്ടിക്കുന്നതിലൂടെയും രാജ്യത്ത് വ്യോമയാന വ്യവസായത്തിനായി സംയോജിത വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കാന്‍ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ മെമ്മോറാണ്ടത്തിലൂടെ ലക്ഷ്യമിടുന്നു.
    ധാരണാപത്രം അനുസരിച്ച് സാങ്കേതികവിദ്യ-വിജ്ഞാന കൈമാറ്റം, സൗദിയില്‍ നിക്ഷേപം നടത്താന്‍ ആഗോള വിതരണക്കാരെ പ്രോത്സാഹിപ്പിക്കല്‍, പ്രാദേശിക സ്ഥാപനങ്ങളുമായുള്ള വിദ്യാഭ്യാസ, പരിശീലന പങ്കാളിത്തത്തിലൂടെ ദേശീയ പ്രതിഭകളെ വികസിപ്പിക്കല്‍ എന്നിവയും സഹകരണത്തില്‍ ഉള്‍പ്പെടുന്നു. പര്‍ച്ചേയ്‌സിംഗ് ഓപ്ഷനുകള്‍ പഠിക്കാനും കയറ്റുമതി സംരംഭങ്ങളെ പിന്തുണക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനവും പദ്ധതിയുടെ സന്നദ്ധതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്ന പ്രോത്സാഹനങ്ങളും ധനസഹായ ഓപ്ഷനുകളും പര്യവേക്ഷണം ചെയ്യലും ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു.

    ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാനും മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും പ്രാദേശിക വിതരണ ശൃംഖലകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന നിലക്ക്, പ്രമുഖ ആഗോള വ്യോമയാന കമ്പനികളുമായി തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ ഉയര്‍ന്ന മൂല്യമുള്ള വ്യവസായങ്ങള്‍ പ്രാദേശികവല്‍ക്കരിക്കാനും വ്യോമയാന മേഖലയിലെ വ്യാവസായിക, സാങ്കേതിക കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ധാരണാപത്രം വ്യക്തമാക്കുന്നു.
    വ്യവസായം വികസിപ്പിക്കാനും തന്ത്രപരമായ ആഗോള പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാനും രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന വിപുലവും സുസ്ഥിരവുമായ വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്ന പ്രധാന ദേശീയ പദ്ധതികള്‍ പ്രാപ്തമാക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സെന്റര്‍ വഹിക്കുന്ന പങ്കിന്റെ തുടര്‍ച്ചയെന്നോണമാണ് എയര്‍ബസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi News
    Latest News
    റിയാദ് എയര്‍പോര്‍ട്ടില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ വന്‍ മാറ്റങ്ങള്‍
    09/02/2026
    സൗദിയില്‍ വ്യോമയാന വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ ധാരണാപത്രം
    09/02/2026
    ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ
    09/02/2026
    മക്ക, മദീന പാതയില്‍ 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകള്‍
    08/02/2026
    ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു​
    08/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version