Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 26
    Breaking:
    • ജർമ്മൻ കോട്ട തകർത്ത് ഇക്വഡോർ; ലോകകപ്പിൽ വമ്പൻ അട്ടിമറി!
    • പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി ഇന്ത്യ: സാധാരണ അപേക്ഷകൾക്ക് 2,500 രൂപ, തത്കാലിന് 5,000; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
    • മക്കയിൽ മെഹ്ഫിൽ കൂട്ടായ്മയുടെ ഹജ് വോളന്റിയർ ആദരവും വിദ്യാഭ്യാസ അവാർഡ് ദാനവും
    • 2026 ലോകകപ്പ് ഫുട്ബോളിലെ വിശ്വാസ പ്രഖ്യാപനങ്ങൾ: മൈതാനത്തിലെ സുജൂദുകൾ
    • തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു: മൂന്ന് കുവൈത്ത് പൗരന്മാർക്ക് തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹാജിമാരുടെ സേവനത്തിന് 27,000 ലേറെ ബസുകള്‍

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്03/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് തീര്‍ഥാടകരുടെ സേവനത്തിന് 27,000 ലേറെ ബസുകളും 5,000 ലേറെ ടാക്‌സികളും നൂറു കണക്കിന് റെന്റ് എ കാര്‍ സ്ഥാപനങ്ങളുമുള്ളതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വക്താവ് സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ലക്ഷ്യം. തീര്‍ഥാടകരെ സ്വീകരിക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സമന്വയത്തോടെ പ്രവര്‍ത്തിക്കുന്നു.

    വിമാനങ്ങളില്‍ എത്തുന്ന തീര്‍ഥാടകരെ ഉയര്‍ന്ന നിലവാരത്തിലും കാര്യക്ഷമതയിലും സജ്ജീകരിച്ച ബസുകള്‍ സ്വീകരിക്കുന്നു. തീര്‍ഥാടകരുടെ യാത്രക്ക് വളരെ കാര്യക്ഷമമായ റോഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹാജിമാര്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കാന്‍ കര, സമുദ്ര ഗതാഗത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വാഹനങ്ങളിലും അതോറിറ്റി പരിശോധനകള്‍ നടത്തുന്നു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ഗതാഗത സേവനങ്ങളെല്ലാം എളുപ്പത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 120 ലേറെ സ്ഥലങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിക്കു കീഴിലെ ഫീല്‍ഡ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള ബസുകളുടെ നീക്കത്തിന്റെ ഒഴുക്ക് അളക്കുന്ന, ഇന്‍സിയാബ് എന്ന് പേരിട്ട പുതിയ സംരംഭം ഇത്തവണത്തെ ഹജിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.

    ഇതിന്റെ ഭാഗമായി ബസിന്റെ വേഗത, ഡ്രൈവറുടെ പെരുമാറ്റം എന്നിവ അടക്കം 25 സൂചകങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അളക്കുന്നു. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ വെര്‍ച്വല്‍ ഗ്ലാസ് സാങ്കേതികവിദ്യ ഈ വര്‍ഷം കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഹജിന് ബസ് പരിശോധന ആറിരട്ടി വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബസ് പരിശോധിക്കാന്‍ സെക്കന്റുകള്‍ മാത്രമാണ് എടുക്കുന്നത്. ടാക്‌സി സേവനം എളുപ്പത്തില്‍ ആവശ്യപ്പെടാന്‍ ഹജ് തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്ന ടാക്‌സി ആപ്പ് വൈകാതെ പുറത്തിറക്കും. ഹാജിമാര്‍ക്ക് യാത്രാ സേവനം നല്‍കുന്ന ബസുകള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിക്കു കീഴിലെ 120 നിരീക്ഷകര്‍ ഉറപ്പാക്കുന്നതായും സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജർമ്മൻ കോട്ട തകർത്ത് ഇക്വഡോർ; ലോകകപ്പിൽ വമ്പൻ അട്ടിമറി!
    26/06/2026
    പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി ഇന്ത്യ: സാധാരണ അപേക്ഷകൾക്ക് 2,500 രൂപ, തത്കാലിന് 5,000; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
    25/06/2026
    മക്കയിൽ മെഹ്ഫിൽ കൂട്ടായ്മയുടെ ഹജ് വോളന്റിയർ ആദരവും വിദ്യാഭ്യാസ അവാർഡ് ദാനവും
    25/06/2026
    2026 ലോകകപ്പ് ഫുട്ബോളിലെ വിശ്വാസ പ്രഖ്യാപനങ്ങൾ: മൈതാനത്തിലെ സുജൂദുകൾ
    25/06/2026
    തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു: മൂന്ന് കുവൈത്ത് പൗരന്മാർക്ക് തടവ് ശിക്ഷ
    25/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version