Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    • യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    • ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മെയ് ഒന്ന് മുതൽ ജിദ്ദ ഷറഫിയയിലെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: മെയ് ഒന്ന് (മറ്റന്നാൾ) മുതൽ സെൻട്രൽ ജിദ്ദയിലെ ഷറഫിയ പ്രദേശത്തെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന മേഖലകളിലെ പൊതു പാർക്കിംഗ് സ്ഥലങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. ഫലസ്തീൻ സ്ട്രീറ്റ്, കിംഗ് ഫഹദ് റോഡ്, മദീന റോഡ്, ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ്, കിംഗ് അബ്ദുല്ല റോഡ് എന്നിവയുൾപ്പെടെ നിരവധി തിരക്കേറിയ തെരുവുകളിലെ പാർക്കിംഗ് പുതിയ സംവിധാനത്തിലൂടെ നിയന്ത്രിക്കും. പണമടയ്ക്കാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും.

    പദ്ധതിയുടെ ലക്ഷ്യങ്ങൾ:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    • പാർക്കിംഗ് സ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക
    • നിയമവിരുദ്ധവും ക്രമരഹിതവുമായ പാർക്കിംഗ് കുറയ്ക്കുക
    • ഗതാഗതക്കുരുക്ക് ലഘൂകരിക്കുക
    • താമസക്കാരെയും സന്ദർശകരെയും പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക,
    • മൊത്തത്തിലുള്ള ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുക.

    എങ്ങനെ പാർക്കിംഗിന് പണം നൽകാം:

    ഡ്രൈവർമാർക്ക് രണ്ട് വഴികളിലൂടെ പാർക്കിംഗിന് പണം നൽകാം: Mawgif മൊബൈൽ ആപ്പ് വഴി പണമടക്കാം, ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയിൽ ഈ ആപ്പ് ലഭ്യമാണ്. പാർക്കിംഗ് ഏരിയകൾക്ക് സമീപത്ത് പ്രദർശിപ്പിച്ചിരിക്കുന്ന ക്യൂ.ആർ കോഡുകൾ സ്കാൻ ചെയ്തും പണമടക്കാം. ഫിസിക്കൽ പേയ്‌മെന്റ് ചെയതതിൻെറ തെളിവ് ഡ്രൈവർമാർ ഡാഷ്‌ബോർഡിൽ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുണ്ട്.

    ക്യൂ.ആർ കോഡ് ഉപയോഗിച്ച് പണമടയ്ക്കാനുള്ള ഘട്ടങ്ങൾ:

    • നിങ്ങളുടെ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക.
    • ആവശ്യമുള്ള പാർക്കിംഗ് സമയം തിരഞ്ഞെടുക്കുക.
    • നിങ്ങളുടെ ഇമെയിൽ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
    • നിങ്ങളുടെ വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് വിവരങ്ങൾ നൽകുക.
    • ലഭ്യമായ രീതികൾ ഉപയോഗിച്ച് പണമടയ്ക്കൽ പൂർത്തിയാക്കുക.

    പിഴകൾ ഒഴിവാക്കുന്നതിനും നഗരമധ്യത്തിലെ സുഗമമായ ഗതാഗതത്തെ സഹായിക്കുന്നതിനും പുതിയ പാർക്കിംഗ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.mawgif.com എന്ന ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Mawaqif Sharafiya
    Latest News
    കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    16/05/2025
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025
    ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    16/05/2025
    യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    16/05/2025
    ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version