റിയാദ് – റിയാദിലെ ജനവാസ കേന്ദ്രത്തില്‍ വെച്ച് കാര്‍ ഡ്രൈവറെയും കൂടെയുള്ള ആളെയും കത്തി ഉപയോഗിച്ച് ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത സംഭവത്തിൽ നടപടികള്‍ സ്വീകരിച്ചതായി റിയാദ് പോലീസ് അറിയിച്ചു. കാര്‍ ഡ്രൈവറെയും കൂടെയുള്ള ആളെയും പ്രതിയായ യുവാവ് തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പഴ്‌സുകളും മൊബൈല്‍ ഫോണുകളും പിടിച്ചുപറിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് വ്യക്തമാക്കി.
റോഡിന് മധ്യത്തില്‍ രണ്ട് ഗാര്‍ബേജ് ബീപ്പകളിട്ട് കാര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയായ ഒരു കറുത്ത അറബ് വംശജൻ കത്തിയുമായി വന്നു കാറിന്റെ ഡോർ തുറന്ന് ആദ്യം ഡ്രൈവറെയും പിന്നീട് സഹയാത്രികനെയും ദേഹപരിശോധന നടത്തി പണമടങ്ങുന്ന പേഴ്‌സും കൈക്കലാക്കിയ ശേഷം വാഹനത്തിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും മറ്റു വസ്തുക്കളും എടുക്കുകയും ചെയ്തു.



