ജിദ്ദ- മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയായി, ജീവകാരുണ്യ മേഖലയിലും. മത, രാഷ്ട്രീയ,കല, കായിക, രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വഴിക്കടവ് മുണ്ട സ്വാദേശി പാറക്കോട്ട് ഷാജിക്ക് നാട്ടിലുള്ള പ്രവാസികളും നാട്ടുകാരും വരവേൽപ്പ് നൽകി. മുൻ പ്രവാസിയും ജിദ്ദ വഴിക്കടവ് കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റുമായ റഷീദ് വരിക്കോടൻ അദ്ധ്യക്ഷത വഹിച്ചു.
ജീവ, രക്ഷാധികാരി നാസർ കല്ലിങ്ങപ്പാടൻ, ജിദ്ദ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ വിലമതിക്കാനാവാത്ത രീതിയിൽ ഷാജി നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒന്നും ഓർമ്മിക്കപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രദീപ്, അസീസ് ആനപ്പട്ടത്ത്, സുബൈർ പട്ടിക്കാടൻ എന്നിവർ പ്രസംഗിച്ചു. ഷാജിക്കുള്ള ക്യാഷ് പ്രൈസ് നാസർ കല്ലിങ്ങപ്പാടനും, മെമ്മെന്റോ ഫിറോസ് വെള്ളക്കട്ടയും കൈമാറി. ബാപ്പു മരുത, നാസർ ഭായ് സഫിയ ട്രാവൽസ്, സൈദ് കുണ്ടോയ്, അസീസ് പതാക്കൽ എന്നിവർ നേതൃത്വം നൽകി, ജീവ സെക്രട്ടറി ഫിറോസ് വെള്ളക്കട്ട, ജിദ്ദ സ്വാഗതവും, എം, കെ, മാനു ജിദ്ദ നന്ദിയും പറഞ്ഞു.