Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ വിപുലീകരണ തീരുമാനങ്ങളെ അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും
    • വില്ലനാകുന്ന ഓണ്‍ലൈന്‍ ഗെയിം; രക്തക്കുഴല്‍ പൊട്ടി യുവാവ് മരിച്ചു
    • സമസ്ത ശതാബ്ദി സമ്മേളനം; പാരമ്പര്യത്തിന്റെ കരുത്തും മാറ്റത്തിന്റെ പ്രഖ്യാപനവും
    • പഞ്ചാബിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
    • ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇന്ത്യ-സൗദി സൗഹൃദത്തില്‍ പുതിയ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച ജിദ്ദയില്‍

    മുസാഫിർBy മുസാഫിർ19/04/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും(ഫയൽ ചിത്രം)
    Share
    WhatsApp Facebook Twitter Telegram LinkedIn

    * കിരീടാവകാശിയുടെ ക്ഷണമനുസരിച്ചുള്ള ദ്വിദിന സന്ദര്‍ശനം

    ജിദ്ദ: നൂറ്റാണ്ടിന്റെ ചരിത്രപ്പഴമയിലേക്ക് തിരികെ വിളിക്കുന്ന പുത്തന്‍ ചുവടുവെപ്പ്. പരമ്പരാഗതമായി പ്രശോഭിച്ചു നില്‍ക്കുന്ന സൗദി – ഇന്ത്യ സൗഹൃദത്തില്‍ നൂതനാധ്യായം. വിവിധ മേഖലകളിലെ ഉഭയതല സാംസ്‌കാരിക- രാഷ്ട്രീയ- വാണിജ്യബന്ധങ്ങളില്‍ പുതിയ നാഴികക്കല്ലുകള്‍ നാട്ടുന്ന സുപ്രധാന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉന്നതതല കേന്ദ്രപ്രതിനിധി സംഘവും 22, 23 തിയതികളില്‍ ജിദ്ദയിലുണ്ടാകും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേകക്ഷണമനുസരിച്ച് 22 ന് ചൊവ്വാഴ്ച ജിദ്ദയിലെത്തുന്ന പ്രധാനമന്ത്രിക്ക് ഔദ്യോഗികമായ വരവേല്‍പ് നല്‍കും. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2019 ലും 2016 ലും റിയാദില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള മോഡിയുടെ ആദ്യ ജിദ്ദാസന്ദര്‍ശനമാണിത്. ജി – 20 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ 2023 ല്‍ ഡല്‍ഹിയിലെത്തിയിരുന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേകക്ഷണമനുസരിച്ചാണ് നരേന്ദ്രമോഡി ജിദ്ദയിലെത്തുന്നത്. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ആദ്യയോഗത്തിന്റെ അധ്യക്ഷപദവിയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അലങ്കരിച്ചിരുന്നു. 25 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുള്ള സൗദിയിലേക്കുള്ള നരേന്ദ്ര മോഡിയുടെ മൂന്നാമത്തെ വരവാണിത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

    പ്രതിരോധമേഖലയിലും ഊര്‍ജ- സാങ്കേതിക രംഗങ്ങളിലും സുരക്ഷിതത്വ- ആരോഗ്യ- ടൂറിസ രംഗങ്ങളിലും ഒപ്പം നിക്ഷേപ-വാണിജ്യ മേഖലകളിലുമെല്ലാം ശക്തമായ അടിത്തറയാണ് ഇന്ത്യയും സൗദിയും കഴിഞ്ഞ പതിറ്റാണ്ടില്‍ സ്ഥാപിച്ചിട്ടുള്ളത്. വിവിധ സെക്ടറുകളിലെ പരസ്പര വിനിമയം ഇരുരാജ്യങ്ങളുടേയും സമ്പദ്ഘടനയെ കുറഞ്ഞ കാലയളവിനുള്ളില്‍ സുദൃഢമാക്കാനും ഉപകരിച്ചു.

    മര്‍മ്മപ്രധാനമായ മേഖലകളിലെ ഇന്ത്യ-സൗദി സൗഹൃദം സുദൃഢമാക്കുന്നതിനുള്ള സുപ്രധാനചര്‍ച്ചകള്‍ ഉഭയകക്ഷി തലത്തില്‍ നടത്തുന്നതിനും കൂടുതല്‍ കരാറുകള്‍ സംബന്ധിച്ച ആശയവിനിമയത്തിനും പ്രധാനമന്ത്രിയുടേയും സൗദി ഭരണാധികാരികളുടേയും ഉന്നതതല കൂടിക്കാഴ്ച ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.   

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ വിപുലീകരണ തീരുമാനങ്ങളെ അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും
    09/02/2026
    വില്ലനാകുന്ന ഓണ്‍ലൈന്‍ ഗെയിം; രക്തക്കുഴല്‍ പൊട്ടി യുവാവ് മരിച്ചു
    09/02/2026
    സമസ്ത ശതാബ്ദി സമ്മേളനം; പാരമ്പര്യത്തിന്റെ കരുത്തും മാറ്റത്തിന്റെ പ്രഖ്യാപനവും
    09/02/2026
    പഞ്ചാബിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
    09/02/2026
    ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version