ജിദ്ദ- ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യക്കാരുടെ സംഘടനയായ മിത്രാസ് വാർഷികാഘോഷം മിത്രോത്സവ്- 2025 സമാപിച്ചു. കലാസാംസ്കാരിക പരിപാടികളോടെയുള്ള സന്ധ്യ ശ്രദ്ധേയമായിരുന്നു. സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനംകാഴ്ചവച്ച ഫാസിൽ ഉബൈസ്, മുഹമ്മദലി എന്നിവരെയും യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 25 വർഷം പൂർത്തിയാക്കിയ സുശീല ആൽബർട്ട്, മുഹമ്മദ് മുഹിയുദ്ദീൻ എന്നിവരെയും ആദരിച്ചു.

ഇന്ത്യൻ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി ആന്റ് ഫാമിലി വെൽഫെയർ കമലേഷ് കുമാർ മീന അധ്യക്ഷത വഹിച്ചു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫർഹാൻ മസൂദ് ഉദ്ഘാടനം ചെയ്തു.

മിത്രാസ് സെക്രട്ടറി നിതിൻ ജോർജ്, പ്രസിഡണ്ട് സബീന റഷീദ്, ഡോ. ആഷിക് മണിയാർ, മാധ്യമ പ്രവർത്തകൻ മുസാഫിർ, കബീർ കൊണ്ടോട്ടി,ഡോ. ഷമീ ഷബീർ, അഫ്സൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.