Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    • ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    • ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    • മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം ഇന്ന് അവസാനിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഇക്കാലത്ത് ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് വിലക്കുണ്ട്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനുമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

    സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റിനിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സയമം സ്വകാര്യ സ്ഥാപനങ്ങള്‍ ക്രമീകരിക്കുകയാണ് വേണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് മൂവായിരം റിയാല്‍ തോതില്‍ പിഴ ചുമത്താന്‍ നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.

    അതേസമയം, മാനവശേഷി (ഹ്യൂമന്‍ റിസോഴ്‌സ്) തൊഴിലുകളില്‍ വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. മാനവശേഷി തൊഴിലുകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയതല്ലാത്ത തൊഴിലുകളില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതിയില്ലെന്നും, ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും അധികാരമുള്ള നിലക്ക് എക്‌സിക്യൂട്ടീവ് മാനേജര്‍ തസ്തികകയില്‍ വിദേശിയെ നിയമിക്കാന്‍ സ്വകാര്യ കമ്പനിക്ക് അവകാശമുണ്ടോയെന്ന ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    06/04/2026
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    06/04/2026
    ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    06/04/2026
    ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    06/04/2026
    മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.