ജിദ്ദ- അതിവേഗം ജനകീയമാകുന്ന മെക്-7 വ്യായാമ പദ്ധതിക്ക് ജിദ്ദയിലെ ഹിന്ദാവിയയിലും തുടക്കമായി. സൗദി ചീഫ് കോർഡിനേറ്റർ മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജിദ്ദ ചീഫ് ട്രൈനർ ജംഷി ബാവ അധ്യക്ഷത വഹിച്ചു. ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ പ്രാക്ടീസിന് നേതൃത്വം നൽകി. നൂർ മുഹമ്മദ് പാലത്തിങ്ങൽ സ്വാഗതവും അൻവർ കൊടക്കാട് നന്ദിയും പറഞ്ഞു.
72 പേർ പരിശീലനത്തിൽ പങ്കെടുത്തു. വൈസ് ക്യാപ്റ്റൻ അഷ്റഫ് കോമു, സൗദി പ്രോമോട്ടർ സലാഹ് കാരാടൻ, പരിശീലകൻ മുജീബ് മുതുവല്ലൂർ, കോഡിനേറ്റർ കെ.എം.എ ലത്തീഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ജിദ്ദ മെക്-7ലെ മുതിർന്ന അംഗം കലന്തൻ ഹാജിയെ സക്കീർഭായി ഷാൾ അണിയിച്ചു ആദരിച്ചു. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച നജീബ് വള്ളുവമ്പ്രം, ഫാറൂഖ് മെഗാമാക്സ്, ജസീർ അഞ്ചാലൻ, കോയ ഹലൂമി എന്നിവർക്ക് ഉപഹാരം നൽകി. ഫൈസൽ എടവണ്ണ കവിത ആലപിച്ചു. വടംവലി മത്സരം, ക്വിസ്സ് മത്സരം എന്നിവ അരങ്ങേറി. വിജയികൾക്ക് സമ്മാനം നൽകി.