Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 24
    Breaking:
    • ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടിയതായി ട്രംപ്
    • ഹുറൈമിലയിലെ പബ്ലിക് പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് ബാലന്‍ മരിച്ചു
    • ജിദ്ദ അനാകിഷ് കെ എം സി സി കീഴിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ജീവൻ രക്ഷാ പരിശീലനവും ഇന്ന് നടക്കും
    • കൊട്ടാരക്കര സ്വദേശി റിയാദിൽ നിര്യാതനായി
    • ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മാസ് റിയാദ് ജനറല്‍ ബോഡിയും കുടുംബ സംഗമവും നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. മലസ് ചെറീസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മാസ് റിയാദ് പ്രസിഡന്റ് അഷ്‌റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. ടാര്‍ഗറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സച്ചു അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. മോട്ടിവേറ്ററും ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് ജനറല്‍ മാനേജറുമായ അബ്ദുല്‍ മുനീര്‍ മുഖ്യാതിഥിയായി. മാസ് രക്ഷാധികാരി ഉമ്മര്‍ കെ.ടി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സുഹാസ് ചേപ്പാലി 2023 2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ എ.കെ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മാസ് ഭാരവാഹികളായ ജബ്ബാര്‍ കക്കാട്, മുസ്തഫ നെല്ലിക്കാപറമ്പ്, സുബൈര്‍ കാരശ്ശേരി, യൂസഫ് കൊടിയത്തൂര്‍, ഷംസു കരാട്ട്, ഹാറൂണ്‍ കാരക്കുറ്റി,അഫീഫ് കക്കാട്,സത്താര്‍ കാവില്‍, വനിത കമ്മിറ്റി ഭാരവാഹികളായ സാബിറ ജബ്ബാര്‍, നുസ്രത്ത് മഹബൂബ്, ഷംല യൂസഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും കോര്‍ഡിനേറ്റര്‍ മുഹമ്മദ് കൊല്ലളത്തില്‍ നന്ദിയും പറഞ്ഞു.
    സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച കണ്‍വീനര്‍മാരെ ചടങ്ങില്‍ ആദരിച്ചു. മുസ്തഫ നെല്ലിക്കാപറമ്പ്, സുബൈര്‍ കാരശ്ശേരി, സാദിഖ് സി.കെ, ജബ്ബാര്‍ കക്കാട്, സലാം പേക്കാടന്‍, യൂസഫ് പി.പി എന്നിവര്‍ക്കുള്ള മൊമന്റോ ഫൈസല്‍ എകെ, ഉമ്മര്‍ കെടി, ഷമീം എന്‍ കെ, ഹര്‍ഷാദ് എം.ടി, മനാഫ് കാരശ്ശേരി, മന്‍സൂര്‍ കാരക്കുറ്റി എന്നിവര്‍ സമ്മാനിച്ചു. മുഖ്യാതിഥികളായ സച്ചിന്‍ മുഹമ്മദ്, അബ്ദുല്‍ മുനീര്‍ എന്നിവരെ പ്രസിഡന്റ് അഷ്‌റഫ് മേച്ചേരി പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു. റിയാസ് ബാബു, ഷബീര്‍, നീതു, ഷിറാസ്, സഫ ഷിറാസ്, ബീഗം നാസര്‍, സഫ സൈദ്, ഇസ്മായില്‍, അസ്ലം കറുത്തപറമ്പ്, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സഫ ഷിറാസ്, സഹിയ ഷിറാസ്, നേഹ റോസ്, ദയ അലക്‌സ്, ഷെറിന്‍ രജീഷ്, സഫ്‌ന രമേഷ്, ലിയാന ജാസ്മീന്‍, അലീഷ ഷമീര്‍, അയിഷ്‌ന എന്നിവര്‍ അവതരിപ്പിച്ച ഒപ്പനയും, അറേബ്യന്‍ ഡാന്‍സും ചടങ്ങിന് നവ്യാനുഭൂതിയേകി. നിരവധി മലയാള ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ച കൊച്ചു കലാകാരി എയ്ദന്‍ റിദുവിന്റെ റിംഗ് ഡാന്‍സ് കാണികള്‍ക്ക് വേറിട്ട അനുഭവമായി. അബ്ദുല്‍ നാസര്‍ പുത്തന്‍, ഹാസിഫ് കാരശ്ശേരി,അലി പേക്കാടന്‍, മഹബൂബ് കൊടിയത്തൂര്‍, നജീബ് ഷാ, മുനീര്‍ കാരശ്ശേരി, റഷീദ് കറുത്തപറമ്പ്, ഇഖ്ബാല്‍ നെല്ലിക്കാപറമ്പ്, ജലീല്‍ പിവി, സലീം പാലോട്ട്പറമ്പ് എന്നിവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശംസു കക്കാട്, സുബൈര്‍ ചക്കിങ്ങല്‍, അസീസ് നെല്ലിക്കാപറമ്പ്, അസൈന്‍ എടത്തില്‍, നസീര്‍ പിപി, ഫൈസല്‍ വലിയപറമ്പ്, ബീരാന്‍കുട്ടി, വിനോദ് നെല്ലിക്കാപറമ്പ്, ശിഹാബ് മാളിയേക്കല്‍, ജിജിന്‍,നിസാര്‍ പാറ, ഫറാസ് കക്കാട്,ആഷിഖ് കാരശ്ശേരി, ജലീല്‍ കക്കാട്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടിയതായി ട്രംപ്
    24/04/2026
    ഹുറൈമിലയിലെ പബ്ലിക് പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് ബാലന്‍ മരിച്ചു
    24/04/2026
    ജിദ്ദ അനാകിഷ് കെ എം സി സി കീഴിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ജീവൻ രക്ഷാ പരിശീലനവും ഇന്ന് നടക്കും
    24/04/2026
    കൊട്ടാരക്കര സ്വദേശി റിയാദിൽ നിര്യാതനായി
    24/04/2026
    ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version