ജിദ്ദ – തട്ടിപ്പ് കേസില്‍ വിദേശിയെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേടിക്കൊടുക്കുമെന്ന വ്യാജേന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമില്‍ നിന്ന് നിരവധി ആളുകളുടെ വിവരങ്ങളും ഡാറ്റകളും കൈക്കലാക്കിയ ശേഷം ഇരകളില്‍ നിന്ന് പണം ഈടാക്കുകയും ഈ ഡാറ്റകളും വ്യക്തിഗത വിവരങ്ങളും ഉപയോഗിച്ച് അവരറിയാതെ അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയുമാണ് പ്രതി ചെയ്തത്.
സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന, സൈബര്‍ ക്രൈം നിയമങ്ങള്‍ അനുസരിച്ച ഏറ്റവും കടുത്ത ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് പ്രതിക്കെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം വരെ തടവു 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിച്ചേക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു.