Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, July 5
    Breaking:
    • ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി ‘മക്ക ഐവ’; സന്നദ്ധ സേവനം മാതൃകാപരമായി
    • എംബപ്പേ കൈ കൊടുത്തില്ല; എംബാപ്പെയുടെ ദേഹത്തേക്ക് പന്തെറിഞ്ഞ് പരാഗ്വേ ഗോൾകീപ്പർ, ലോകകപ്പിൽ നാടകീയ രംഗങ്ങൾ
    • ലോകകപ്പ്; ഇംഗ്ലണ്ടിന് മെക്സിക്കൻ പരീക്ഷ
    • ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
    • ചരിത്ര ശാപം തീർക്കാൻ ബ്രസീൽ; ഹാലൻഡോ അതോ വിനീഷ്യസോ?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി ‘മക്ക ഐവ’; സന്നദ്ധ സേവനം മാതൃകാപരമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2026 Saudi Arabia Gulf Haj 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ ഇന്ത്യൻ തീർത്ഥാടകർക്ക് തുണയായി മക്ക ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹജ്ജ് വേളയിൽ സജീവമായുള്ള ഐവയുടെ സന്നദ്ധ സേവനം ഇത്തവണയും പതിനായിരക്കണക്കിന് ഹാജിമാർക്കാണ് വലിയ ആശ്വാസമായത്.

    ഇന്ത്യൻ കോൺസുലേറ്റിന്റെയും ഹജ്ജ് മിഷന്റെയും പൂർണ്ണ പിന്തുണയോടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രായമായവർക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നവർക്കുമായി മക്കയിലും അസീസിയയിലുമായി ഇരുപത്തിനാല് മണിക്കൂറും കർമ്മനിരതരായ അൻപതോളം വളണ്ടിയർമാരാണ് ഇത്തവണ രംഗത്തുണ്ടായിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വഴിതെറ്റുന്ന തീർത്ഥാടകർക്ക് വഴികാട്ടിയും, ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വീൽചെയർ ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കിയും ഹറം പരിസരത്ത് വളണ്ടിയർമാർ വിശ്രമമില്ലാതെ പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള ഹജ്ജ് ദിനങ്ങളിൽ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും ഇവരുടെ സേവനം ലഭ്യമായിരുന്നു. ഇതിനുപുറമെ തീർത്ഥാടകർക്കായി ദിവസേന ശരാശരി 900 പാക്കറ്റ് സൗജന്യ ഭക്ഷണം, കുടിവെള്ളം, കുട, ചെരിപ്പ്, പഴങ്ങൾ എന്നിവയും ഐവ പ്രവർത്തകർ വിതരണം ചെയ്തു.

    ഹജ്ജ് സർവീസുകൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകിയ ഇന്ത്യൻ കോൺസൽ ജനറൽ, ഹജ്ജ് കോൺസൽ, മറ്റ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഐവ ഭാരവാഹികൾ നന്ദി അറിയിച്ചു. ഹാരിസ് കണ്ണിപൊയിൽ, അബൂബക്കർ, ഷഹീൻ, ഫവാസ്, അസ്കർ മംഗലാപുരം, ബൈജു ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മക്ക ഐവയുടെ വളണ്ടിയർ സംഘം ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    makkah indian welfare
    Latest News
    ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി ‘മക്ക ഐവ’; സന്നദ്ധ സേവനം മാതൃകാപരമായി
    05/07/2026
    എംബപ്പേ കൈ കൊടുത്തില്ല; എംബാപ്പെയുടെ ദേഹത്തേക്ക് പന്തെറിഞ്ഞ് പരാഗ്വേ ഗോൾകീപ്പർ, ലോകകപ്പിൽ നാടകീയ രംഗങ്ങൾ
    05/07/2026
    ലോകകപ്പ്; ഇംഗ്ലണ്ടിന് മെക്സിക്കൻ പരീക്ഷ
    05/07/2026
    ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
    05/07/2026
    ചരിത്ര ശാപം തീർക്കാൻ ബ്രസീൽ; ഹാലൻഡോ അതോ വിനീഷ്യസോ?
    05/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.