ജിദ്ദ: കേരള സർക്കാർ ആഗോള മലയാളി സമൂഹത്തിനായി ആവിഷ്കരിച്ചിട്ടുള്ള ഭാഷാ പഠനവേദിയായ മലയാളം മിഷൻ – ജിദ്ദാ ചാപ്റ്റർ നേതൃത്വം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധികൃതരെ സന്ദർശിച്ചു.
പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇംറാൻ, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. ഹേമലത രാജ് എന്നിവരുമായി മലയാളം മിഷൻ പ്രവർത്തനങ്ങളേയും ഇന്ത്യൻ പൊതു സമൂഹത്തിനാവശ്യമായ വിവിധ അക്കാദമിക വിഷയങ്ങളെ കുറിച്ചും ചർച്ചനടത്തി.
ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്‌ളാസുമുതൽ മലയാള ഭാഷാ പഠനം ആരംഭിക്കുക, ആധുനിക കാലത്തിനനുസൃതമായ പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തുക, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാ വശ്യമായ ഇടപെടലുകൾ നടത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അധികൃതർക്കു മുമ്പാകെ അവതരിപ്പിക്കുകയും സ്കൂളിനെ സംബന്ധിക്കുന്ന പൊതു വിഷയങ്ങളും ചർച്ച ചെയ്തു.
കൂടിക്കാഴ്ച്ചയിൽ മലയാളം മിഷൻ സൗദി ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം, രക്ഷാധികാരി നസീർ വാവക്കുഞ്ഞു, ജിദ്ദ കോർഡിനേറ്റർ ജുനൈസ് അസൈനാർ, മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷ നൗഫൽ മ്മലയാളം മിഷൻ ജിദ്ദ പ്രസിഡന്റ്, ടിറ്റോ മീരാൻ, സുവിജ സത്യൻ എന്നിവരും പങ്കെടുത്തു.
ആഗോളാടിസ്ഥാനത്തിൽ 130 ൽ അധികം രാജ്യങ്ങളിൽ മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ വ്യവസ്ഥാപിതമായിഭാഷാ പഠനക്ളാസ്സുകൾ നടക്കുന്നുണ്ട്. മൂന്നു ഘട്ടമായുള്ള പഠനം പത്താം ക്ലാസിനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്.