Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപകമയാി പഠിപ്പ് മുടക്കും
    • ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
    • നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വിദേശകാര്യ വക്താവ്
    • ഇറാഖില്‍ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം: 50 മരണം, നിരവധി പേരെ രക്ഷപ്പെടുത്തി
    • ഗാസയിൽ തിരിനാളമായി സ്വയമെരിഞ്ഞ് ഡോ.ഹുസാം, ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽജസീറയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സൗദിയിൽ ലുലുവിന്റെ മൂന്ന് പുതിയ ലോട്ട് സ്റ്റോറുകൾ തുറന്നു: 22 റിയാലിൽ താഴെ വിലയില്‍ മികച്ച ഉൽപ്പന്നങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2025 Saudi Arabia Business 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക, സൈഹാത്-ഈസ്റ്റേൺ പ്രൊവിൻസ് , റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍ ; യിലാണ് മിക്ക ഉത്പന്നങ്ങളും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദ് : കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, സൈഹാത് -ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പാർട്ണർഷിപ്പ്‌സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ ലോട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അത്തർ , വ്യവസായ പ്രമുഖരായ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ സിന്ദി, ഷെയ്ഖ് ഇബ്രാഹിം അൽ റിഫാഇ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

    സൗദി അറേബ്യയുടെ വിഷന് 2030 ന് പിന്തുണ നൽകുകയാണ് ലുലുവെന്നും ഉപഭോക്താകളുടെ വാല്യു ഷോപ്പിങ്ങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളു‌ടെ സാന്നിദ്ധ്യം ലുലു വിപുലമാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. പുതിയ നാല് ലോട്ട് സ്റ്റോറുകൾ കൂടി സൗദി അറേബ്യയിൽ ഉടൻ തുറക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.

    എറ്റവും മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ലോട്ട് സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. 22 റിയാലിൽ താഴെ വിലയിലാണ് മിക്ക ഉത്പന്നങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. വീട്ടുപകരണങ്ങൾ, കിച്ചൻവെയർ, ഫാഷൻ ഉത്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡ്ക്ട്സ് അടക്കം വിപുലമായ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്. സൗദി അറേബ്യയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്

    അല്‍ റുസഫിയയിലെ അബ്ദുള്ള അരീഫ് സ്ട്രീറ്റിലാണ് മക്കയിലെ ലോട്ട് സ്റ്റോര്‍. 43000 ചതുരശ്ര അടിയിലുള്ള സ്റ്റോറില്‍ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ഉള്ളത്. 600 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. മക്കയ്ക്ക് പുറമെ സൈഹാത് -ഈസ്റ്റേൺ പ്രൊവിൻസ് അല്‍ മുസബ് റാഫി സ്ട്രീറ്റിലും, റിയാദില്‍ അല്‍ മലാസിലുമാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. 24000 ചതുരശ്രയടി വലുപ്പത്തിലാണ് സൈഹാത് -ഈസ്റ്റേൺ പ്രൊവിൻസ് ലോട്ട് സ്റ്റോര്‍. 18772 ചതുരശ്രയടി വലുപ്പത്തിലാണ് റിയാദ് അല്‍ മലാസ് ലോട്ട് ഒരുങ്ങിയിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Budget Shopping LOT Stores Saudi Arabia Lulu Group MA Yusuff Ali Retail Expansion
    Latest News
    വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപകമയാി പഠിപ്പ് മുടക്കും
    17/07/2025
    ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
    17/07/2025
    നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വിദേശകാര്യ വക്താവ്
    17/07/2025
    ഇറാഖില്‍ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം: 50 മരണം, നിരവധി പേരെ രക്ഷപ്പെടുത്തി
    17/07/2025
    ഗാസയിൽ തിരിനാളമായി സ്വയമെരിഞ്ഞ് ഡോ.ഹുസാം, ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽജസീറയിൽ
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.