തബൂക്ക് – തബൂക്ക് പ്രവിശ്യയില്‍ മെയിന്‍ റോഡില്‍ വെച്ച് മൂന്നംഗ സംഘം മറ്റൊരു കാറില്‍ കരുതിക്കൂട്ടിയിടിച്ച് യുവതിയെ ബലംപ്രയോഗിച്ച് തങ്ങളുടെ കാറില്‍ പിടിച്ചുവലിച്ച് കയറ്റികൊണ്ടുപോയ സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി തബൂക്ക് പോലീസ് അറിയിച്ചു.
കുടുംബ കലഹത്തെ തുടര്‍ന്നാണ് യുവതിയെ സംഘം കാറില്‍ പിടിച്ചുവലിച്ചുകൊണ്ടുപോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാറിലെത്തിയ മൂന്നംഗ സംഘം മറ്റൊരു കാറില്‍ കരുതിക്കൂട്ടി കൂട്ടിയിടിച്ച് ഈ കാറിലെ യാത്രക്കാരിയായ യുവതിയെ പിടിച്ചുവലിച്ച് തങ്ങളുടെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സൈബര്‍ ക്രൈം നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതായും തബൂക്ക് പോലീസ് അറിയിച്ചു.