Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • സൗദിയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ വർധന
    • ബുധനാഴ്ച 180 ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായിൽ സൈന്യം
    • കരാർ സാധ്യമായാലും ഇല്ലെങ്കിലും ഹുർമുസ് കടലിടുക്ക് അമേരിക്ക തുറക്കുമെന്ന് ട്രംപ്
    • അല്‍ഉദൈദ് താവളത്തിലെ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
    • ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വയനാട് സ്വദേശിക്ക് നാടണയാൻ തുണയായി കെ.എം.സി.സി

    ഉസ്മാൻ കിളിയമണ്ണിൽBy ഉസ്മാൻ കിളിയമണ്ണിൽ13/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അസീർ – അസുഖബാധിതനായ വയനാട് സ്വദേശി മുഹമ്മദ് ഷാനിദിന് നാടണയാൻ തുണയായി ഖാലിദിയ കെ.എം.സി.സി. രണ്ടാഴ്ച മുമ്പാണ് ഖമീസ് മുഷൈത്ത് ബലദിലെ ഒരു വെയർ ഹൗസ് ബിൽഡിംഗ് വരാന്തയിൽനിന്ന് ഷാനിദിനെ ഖാലിദിയ കെ.എം.സി.സി ഭാരവാഹിയായ ആസിഫ് വഴിക്കടവ് കണ്ടത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആസിഫ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മൂന്നിയൂരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സ്വന്തം ഫ്ലാറ്റിൽ മുഹമ്മദ് ഷാനിബിന് താമസ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.

    അടുത്ത ദിവസം ഷാനിദിന്റെ സ്പോൺസറുമായി ബഷീർ മൂന്നിയൂർ ബന്ധപ്പെട്ടപ്പോൾ വിസ ചെലവുകളും മറ്റും ഉൾപ്പടെ 8000 റിയാൽ നൽകിയാൽ എക്സിറ്റ് നൽകാമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയ ഷാനിദ് വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് കടയിൽ ജോലി ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഷാനിദിന്റെ രോഗാവസ്ഥയും സാമ്പത്തിക പ്രശ്നങ്ങളും വിശദീകരിച്ച് ബഷീർ മൂന്നിയൂർ നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിൽ രണ്ടായിരം റിയാൽ നൽകിയാൽ എക്സിറ്റ് നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. താമസസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പടെ നിസ്സഹകരിച്ച ഷാനിദിനെ
    വളരെ ശ്രമകരമായാണ് ഫ്ലാറ്റിലെ താമസക്കാരായ കണ്ണൻ, ഷാജി വഴിക്കടവ്
    നൗഫൽ വയനാട് എന്നിവർ ഒരാഴ്ചയിലധികം പരിപാലിച്ചത്.

    ആസിഫ് വഴിക്കടവിന്റെ നേതൃത്വത്തിൽ ഖാലിദിയ കെ.എം.സി.സി സ്പോൺസർക്ക് നൽകാനുള്ള തുക കണ്ടെത്തി എക്സിറ്റ് വിസ നേടിയതോടെ ഷാനിദിന് നാട്ടിലേക്ക് പോകാനുള്ള തടസ്സങ്ങൾ നീങ്ങി. കെ.എം.സി.സി സെൻടൽ കമ്മിറ്റിയാണ് ടിക്കറ്റ് നൽകിയത്. ഖാലിദിയ കെ.എം.സി.സി ഭാരവാഹികളായ മൊയ്തീൻ കട്ടുപ്പാറ, നിസാർ കരുവൻ തുരുത്തി, ശഫീഖ് മഞ്ചേരി, ഹസൈൻ കൂട്ടിലങ്ങാടി, സാജിദ് സുഫീൻ, മുഹമ്മദ് പെരുമ്പാവൂർ, മജീദ് ഹലീസ്, ബാസിത്ത് ഹലീസ്, അബ്ദുൽ കരീം, അബ്ദുൽ ഖാദർ, ശിഹാബ് മുണ്ടക്കുളം, നിഷാൻ ആറളം, എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC
    Latest News
    സൗദിയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ വർധന
    11/04/2026
    ബുധനാഴ്ച 180 ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായിൽ സൈന്യം
    11/04/2026
    കരാർ സാധ്യമായാലും ഇല്ലെങ്കിലും ഹുർമുസ് കടലിടുക്ക് അമേരിക്ക തുറക്കുമെന്ന് ട്രംപ്
    11/04/2026
    അല്‍ഉദൈദ് താവളത്തിലെ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
    11/04/2026
    ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.