ജിദ്ദ- ഹൗസ് കെയർ കെ.എം.സി.സി ദേശീയ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലീഗ് കം നോക്കൗട്ട് മൽസരങ്ങളുടെ സിഫിനു കീഴിലുള്ള മൽസരങ്ങൾ ഇന്ന് വെള്ളിയാഴ്ച അവസാനിക്കും. ജിദ്ദ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി ( ജാമിഅ) യിൽ 5 മണിക്ക് സ്കൂൾ കുട്ടികളുടെ ടൂർണ്ണമെന്റ് നടക്കും. തുടർന്ന് 40 വയസിന് മുകളിൽ പ്രായമുള്ള ജിദ്ദയിലെ പഴയ കാല താരങ്ങൾ അണിനിരക്കുന്ന വെറ്ററൻസ് മൽസരങ്ങളും അരങ്ങേറും.
6.30 ന് ആരംഭിക്കുന്ന ആദ്യ മൽസരത്തിൽ റീം റിയാൽ കേരളയും ചാംസ് മസാല സബിൻ എഫ്.സിയും ഏറ്റുമുട്ടും. എട്ടു മണിക്ക് ആരംഭിക്കുന്ന രണ്ടാം മൽസരത്തിൽ എൻ കംഫർട്ട് എ.സി.സിയും എച്ച് എം. ആർ യാമ്പു എഫ് സി യുമായി മാറ്റുരക്കും.
ഇരു ടീമുകളും നിരവധി മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. കൂടുതൽ കാണികളെ ഉൾക്കൊള്ളാനായി കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ( ജാമിഅ ) സ്റ്റേഡിയത്തിൻ്റെ പ്രവേശന കവാടം നാലു മണിക്ക് തന്നെ കാണികൾക്കായ് തുറന്നിടുമെന്ന് ടൂർണ്ണമെൻ്റ് കമ്മറ്റി അറിയിച്ചു.
ആദ്യവാര മത്സവും ജിദ്ദയിലായിരുന്നു. പിന്നീട് രണ്ടാം വാര മത്സരം യാമ്പുവിൽ നടന്നു. വൻ കാണികളാണ് കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരം കാണാൻ എത്തുന്നത്.