Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 25
    Breaking:
    • നിക്ഷേപകർക്കായി ഒമാനിൽ ഗോൾഡൻ വിസ; എങ്ങിനെ സ്വന്തമാക്കാം? യോഗ്യത എന്ത്?
    • ദുബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനിക്ക് രണ്ടരക്കോടിയിലേറെ രൂപ നഷ്ടപരിഹാരം
    • തൊഴിലില്ലായ്മയുടെ പേരില്‍ ഭർത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം; വിവാഹമോചനം അനുവദിച്ച് കോടതി
    • രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്; എംഎൽഎ സ്ഥാനത്ത് തുടരും
    • നിമിഷപ്രിയ: വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    അസീറിൽ താരങ്ങളിറങ്ങി, കെ.എം.സി.സി ഫുട്ബോൾ പെരുന്നാൾ ദിനത്തിൽ

    ഉസ്മാൻ കിളിയമണ്ണിൽBy ഉസ്മാൻ കിളിയമണ്ണിൽ15/06/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ‘കെ.എം.സി സി പ്രീമിയർ സോക്കർ മന്തി അൽ ബിലാദ് എഡിഷൻ ‘ ഒന്നാം ഈദ് ദിനത്തിൽ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അബഹ- അബഹ കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ.എം.സി.സി പ്രീമിയർ സോക്കർ മന്തി അൽ ബിലാദ് എഡിഷൻ’ ഏകദിന ഫുട്ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ഈദ് ദിനമായ ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് ഖമീസ് മുഷൈത്ത് നാദി അൽ ദമക് സ്റ്റേഡിയത്തിൽ മത്സരങ്ങൾ കിക്കോഫ് ചെയ്യും.

    വിവിധ ടൂർണമെന്റുകളിലെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കെപ്പെട്ട നാല് ടീമുകളാണ് മന്തി അൽ ബിലാദ് നൽകുന്ന ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി മത്സരിക്കുന്നത്. റണ്ണേഴ്‌സിനുള്ള ട്രോഫിയും പ്രൈസ് മണിയും അൽ ജനൂബ് ഇൻറർ നാഷണൽ സ്‌കൂൾ സമ്മാനിക്കും. സൺ പ്ലാസ്റ്റ് പ്ലാസ്റ്റിക്സ് സെക്കന്റ് റണ്ണേഴ്‌സിനുള്ള ട്രോഫിയും പ്രൈസ് മണിയും നൽകും.

    നിലവിലെ ചാമ്പ്യൻമാരായ മന്തി അൽ ബിലാദ് ഫാൽക്കൺ എഫ്.സി, കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ലൈഫ് ടൈം വാച്ചസ് മെട്രോ സ്പോർട്‌സ് മുൻ ചാമ്പ്യൻമാരായ റോയൽ ട്രാവൽസ് കാസ്‌ക് ഖമീസ്, കഴിഞ്ഞ സീസണിലെ ജയൻ്റ് കില്ലേഴ്‌സ് ആയ ഷിഫാ അൽ ഖമീസ് വാർസോൺ ബ്രദേഴ്‌സ്‌ എന്നീ ടീമുകൾ നോക്കൗട്ട് ടൂർണമെൻറിൽ മാറ്റുരക്കും. ഐ. എസ്. എൽ സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പടെയുള്ള പ്രമുഖർ വിവിധ ടീമുകൾക്കായി ബൂട്ട് കെട്ടും. ചാമ്പ്യൻസ്, റണ്ണേഴ്സ‌് അപ്പ്, സെക്കൻറ് റണ്ണേഴ്‌സ് ടീമുകൾക്കായി 25000 റിയാൽ പ്രൈസ് മണി നൽകും.

    ഏഴ് മണിക്ക് നടക്കുന്ന ആദ്യ സെമി ഫൈനൽ ഫാൽക്കൺ എഫ്.സി വാർസോൺ ബ്രദേഴ്സുമായി ഏറ്റുമുട്ടും. മെട്രോ സ്പോർട്ട്സും കാസ്ക് ക്ലബ്ബുമായി നടക്കുന്ന രണ്ടാം സെമി 9:30 ന് ആരംഭിക്കും.
    തുടർന്ന് ലൂസേഴ്സ് ഫൈനൽ, ഗ്രാൻ്റ് ഫിനാലെ മത്സരങ്ങൾ നടക്കും. ഖമീസ് മുഷൈത്ത് അമീർ ഖാലിദ് ബിൻ സഈദ് ബിൻ മുഷൈത്ത്, ഖമീസ് ഗവർണറേറ്റ് മാനേജർ യാസർ അലി അൽ ദഅറം, അൽ നോറസ് ഗ്രൂപ്പ് ചെയർമാൻ സാലിഹ് മൻസൂർ ഷഹറാനി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

    അസീർ മേഖലയിലെ സാംസ്കാരിക സാമൂഹ്യ നേതാക്കളും കെ.എം.സി.സി നാഷണൽ കമ്മിറ്റി നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സൗദിയുടെ വിവിധ മേഖലകളിൽ നിന്നെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് മത്സരം വീക്ഷിക്കാൻ വിപുലമായ സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. വിവിധ പരിപാടികളും ഗ ഫാമിലികൾക്ക് ഫുട്ബോൾ വീക്ഷിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

    വാർത്താ സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മൂന്നിയൂർ, കെ.എം.സി.സി നാഷണൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ മുഹമ്മദ് കുട്ടി മാതാപ്പുഴ, പ്രീമിയർ സോക്കർ സംഘാടക സമിതി ജനറൽ കൺവീനർ മൊയ്‌തീൻ കട്ടുപ്പാറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് വയനാട്,
    ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ, മന്തി അൽ ബിലാദ് എംഡി റഹൂഫ് ഇരിങ്ങല്ലൂർ
    സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അലി. സി. പൊന്നാനി, ബഷീർ മലപ്പുറം റോയൽ ട്രാവൽസ്
    എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിക്ഷേപകർക്കായി ഒമാനിൽ ഗോൾഡൻ വിസ; എങ്ങിനെ സ്വന്തമാക്കാം? യോഗ്യത എന്ത്?
    25/08/2025
    ദുബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനിക്ക് രണ്ടരക്കോടിയിലേറെ രൂപ നഷ്ടപരിഹാരം
    25/08/2025
    തൊഴിലില്ലായ്മയുടെ പേരില്‍ ഭർത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം; വിവാഹമോചനം അനുവദിച്ച് കോടതി
    25/08/2025
    രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്; എംഎൽഎ സ്ഥാനത്ത് തുടരും
    25/08/2025
    നിമിഷപ്രിയ: വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ
    25/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.