റിയാദ്- ഈദുൽ ഫിത്വർ ദിനത്തിൽ ആശംസകൾ നേർന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്. അനുഗ്രഹീതമായ ഈദുൽ ഫിത്വർ ദിനത്തിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. അല്ലാഹു നമുക്കേവർക്കും അനുഗ്രഹങ്ങൾ ചൊരിയട്ടെ. റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കാൻ ഭാഗ്യം നൽകി അള്ളാഹു നമ്മെ അനുഗ്രഹിച്ചു.
രണ്ടു വിശുദ്ധഗേഹങ്ങളിലെത്തിയ അതിഥികളെ പരിചരിക്കാൻ അവസരം നൽകിയും അല്ലാഹു നമ്മെ അനുഗ്രഹിച്ചു. നാം അല്ലാഹുവിനെ സ്തുതിക്കുന്നു.
നമുക്കും നമ്മുടെ അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും, ലോകമെമ്പാടും സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു.
