ജിദ്ദ: ഉംറ കർമ്മം നിർവഹിക്കാനെത്തിയ എറണാകുളം സ്വദേശി ജിദ്ദയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എറണാംകുളം-കോതമംഗലം സ്വദേശി പാലക്കാട്ടു ഹൗസിൽ കുഴിപറമ്പിൽ സൈത്മുഹമ്മദിന്റെ മകൻ ശറഫുദ്ധീൻ(67) ആണ് മരിച്ചത്.
ജിദ്ദ അബ്ഹുർ കിംഗ് അബ്ദുല്ലാ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group