റിയാദ്– രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ത എരിയ മർഖബ് യൂണിറ്റ് നിർവാഹകസമിതി അംഗം നന്ദകുമാറിന് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേളി ഓഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സലീം അംലാദ് അധ്യക്ഷനായി. കഴിഞ്ഞ 19 വർഷമായി റിയാദിൽ പെയിന്റിംഗ് ജോലികൾ ചെയ്തുവരുന്ന നന്ദകുമാർ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.
കേളി രക്ഷാധികാരി കമ്മറ്റി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, മർഖബ് രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി അനിൽ അറക്കൽ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, ബിജു തായമ്പത്ത്, എരിയ സെക്രട്ടറി ഷഫീക്ക് അങ്ങാടിപ്പുറം, എരിയ വൈസ് പ്രസിഡന്റ് ഹുസൈൻ പിഎ, എരിയ കമ്മറ്റി അംഗങ്ങളായ അബ്ദുറഹ്മാൻ താനൂർ, ജയകുമാർ പുഴക്കൽ, രാജേഷ് ചാലിയാർ, മർഖബ് രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥ്, യൂണിറ്റ് ട്രഷറർ മുഹമ്മദ് അനസ് ബത്ത സെന്റർ യൂണിറ്റ് ട്രഷറർ ഫൈസൽ അലയാൻ, എക്സിക്യൂട്ടീവ് അംഗം ശിവദാസൻ സിഎസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ നന്ദകുമാറിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ഉള്ളാട്ടിൽ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു.



