ജിദ്ദ: മക്കയിൽനിന്ന് ഉംറ കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് പോകുന്നതിനിടെ ജിദ്ദ എയർപോർട്ടിൽ ശ്വാസ തടസ്സം നേരിട്ട കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂർ കുത്തുപറമ്പ് പാനൂർ ചെണ്ടയാട് സ്വദേശി ഇബ്രാഹിം കുട്ടിയാൻ്റെ വിട(74)യാണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഇന്നലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ : നബീസു. മക്കൾ :അസീസ് (കുവൈത്ത്), റാഷിദ്(ദുബൈ), അജ്മൽ, റസീന, ഹസീന, റഹീന.
സഹായങ്ങൾക്കും നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group