ജിസാൻ– കെഎംസിസി സബിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച 14-ാമത് ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌ത്രീകളും കുട്ടികളുമടക്കം ആയിരത്തിനടുത്ത് ആളുകൾ പങ്കെടുത്തു.
സബിയ അൽ ഫാരിസ് കോൾഡ് സ്റ്റോർ കോമ്പൗണ്ടിൽ വെച്ചു നടന്ന ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് സാദിഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജിസാൻ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. സൗദി നാഷണൽ കെഎംസിസി സെക്രട്ടറി ഹാരിസ് കല്ലായി റംസാൻ സന്ദേശം നൽകി. അലി അഹമ്മദ് മുഹറക്ക്, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അലി, ഖാലിദ് പട്ല ,ഡോ. മൻസൂർ നാലകത്ത്, മുനീർ ഹുദവി, ഷഫീഖ് എടശ്ശേരി എന്നിവർ സംസാരിച്ചു.


ഷൗക്കത്ത് ബാപ്പു എളങ്കൂർ , ബഷീർ ഫറോക്ക്, അലി അക്ബർ പെരിന്തൽമണ്ണ, അഫ്സൽ കാട്ടേക്കാടൻ , നാസർ വി ടി, ഷാദിൽ വാഴക്കാട്,സാൻഫർ കാവനൂർ,ഷബീർ താന്നിക്കൽ,ഷിഹാബ് കുന്നുംപുറം, അബ്ദുൽ കരീം മുസ്ലിയാരങ്ങാടി, ബഷീർ ആക്കോട്,മുസ്തഫർ കോഴിക്കോട്, സലാം പെരുമണ്ണ, മുസ്തഫ ജിസാൻ, താഹ കോഴിക്കോട്, ഫാരിസ് കോൾഡ് സ്റ്റോറിലെ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. സബിയ കെഎംസിസി ട്രഷറർ കബീർ പൂക്കോട്ടൂർ സ്വാഗതവും സെക്രട്ടറി സാലിം നെച്ചിയിൽ നന്ദിയും പറഞ്ഞു.



