ജിദ്ദ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജീവകാരുണ്യ, റിലീഫ്പ്രവർത്തനങ്ങളാൽ മഹല്ലിലെ പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ജിദ്ദ മഹല്ല് റിലീഫ് കമ്മറ്റി ശറഫിയ ഫദൽ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം നടത്തി. മഹല്ല് കമ്മറ്റി പ്രസിഡൻറ് കബീർ പാങ്ങിക്കാടൻ്റെ അധ്യക്ഷതയിൽ അഷ്റഫ് കോമു ഉൽഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. ശഫീഖ് എരഞ്ഞോളി,റഫീഖ് മാങ്കായി,ശംസുപള്ളത്തിൽ,മുഹമ്മദ് കുട്ടി പാണ്ടിക്കാട്,റസാഖ് കൊടവണ്ടി,ഉസ്മാൻ കോയ എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് ശഹീം വടക്കേങ്ങര ഖിറാഅത്ത് നടത്തി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ഷാജി കെ.ടി.പി. നന്ദിയും പറഞ്ഞു.

ടി.പി മുസ്തഫ, അബ്ദുൽ മുനീർ എം,സാബിർ പുത്തലൻ,ബാസിത്ത് പാണ്ടിക്കാടൻ,നിഹാൽ പി.കെ.സാദിഖ് പി.കെ.അജ്മൽ കരിമ്പുലാക്കൽ,സിദ്ദു അത്തിക്കാവിൽ,മുസ്തഫ അത്തിക്കാവിൽ,അവാദ് പാണ്ടിക്കാടൻ,ഷാനി അത്തിക്കാവിൽ,സമീർ ചെമ്മലപറമ്പ്,ഫസൽ അത്തിക്കാവിൽ,റഹീം വെണേങ്കോടൻ,അബ്ദുൽ സമദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.