ജിദ്ദ – ഇന്ന് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദ അല്‍ബസാത്തീന്‍ ഡിസ്ട്രിക്ടിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി വെളിപ്പെടുത്തി. ഇവിടെ 38 മില്ലീമീറ്റര്‍ മഴ ലഭിച്ചു.
രണ്ടാം സ്ഥാനത്ത് മദീന മസ്ജിദുന്നബവിക്കു സമീപമുള്ള സെന്‍ട്രല്‍ ഏരിയയാണ്. ഇവിടെ 36 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മഴ തുടരുകയാണെന്നും ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group