ജിദ്ദ: ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന മങ്കട -പാങ്ങ് നിവാസികളുടെ കൂട്ടായ്മയായ ജിദ്ദ-പാങ്ങ് കൂട്ടായ്മ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു. ജീവകാരുണ്യ ,സമൂഹൃ രംഗത്ത് ഈ കാലയളവിൽ ലക്ഷകണക്കിന് രൂപയുടെ സഹായങ്ങൾ പാങ്ങ് പ്രദേശത്ത് പാവങ്ങൾക്ക് വിതരണം ചെയ്യാൻ സാധിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി. കുട്ടികളുടെ ഡാൻസ്,മുതിർന്നവരുടെ ഫുട്ബോൾ മത്സരം,വടം വലിമത്സരം,ഗാനമേള എന്നിവ പരിപാടികൾക്ക് മിഴിവേകി. മൂസക്കായിയുടെ ചായ കട ഗ്രാമീണ ഭംഗി വിളിച്ചോതി. ഗ്രീൻസ് കണ്ണൂർ ടീം അവതരിപ്പിച്ച മുട്ടിപ്പാട്ട് ആവേശത്തോടെ കാണികൾ സ്വീകരിച്ചു.
നൗഫലിൻ്റ അധ്യക്ഷതയിൽ പ്രശസ്ത ഗായകനും,പട്ടുറുമാൽ ജൂറിഅംഗവുമായ ഫിറോസ് ബാബു ഉൽഘാടനം ചെയ്തു. പി.കെ.ഗഫൂർ,സലീം പൂഴിത്തറ, ഇ.കെ.ബഷീർ മൗലവി,പി.വി.മജീദ് എന്നിവർ ആശംസകൾ നേർന്നു. ഗായകരായ ചന്ദ്രോ,അമീർ ചെറുകുളമ്പ്,ഗഫൂർ തൃപനച്ചി,ടി.മുബീൻ ,ഗായിക കലാഭവൻ ധന്യഎന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. അഷ്‌റഫ് മുഴിക്കൻ, എൻ.പി. മൂസ്സ, സുബ്രഹ്മണ്യൻ, ബിജു, ടി.ശുക്കൂർ, ജിദേശ് കടക്കാടൻ, ബാവ മണ്ടിവീട്ടിൽ, എ.പി.ഷഫീഖ്, പി.ടി മുഹ്സിൻ, അസീസ് ചോല, എംപി.റഷീദ്, പി.കെ.കബീർ, ഷൗക്കത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി എ.സി.മുജീബ് പാങ്ങ് സ്വാഗതവും,മുഹമ്മദ് അലി ചന്ദനപറമ്പ് നന്ദിയും പറഞ്ഞു.