ജിദ്ദ- ലോകത്ത് കഴിഞ്ഞു പോയ മുഴുവൻ പ്രവാചകൻമാരും ഏകദൈവ പ്രബോധനം നിർവ്വഹിച്ചവരായിരുന്നുവെന്ന് പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും യാമ്പു ഇസ്ലാഹീ സെന്റർ മുൻ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ മജീദ് സുഹ്രി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘തവസ്സുൽ : തൗഹീദായതും ശിർക്കായതും’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ദമാം ഇന്ത്യൻ ഇസ്ലാഹീ സെന്റർ മുൻ ജനറൽ സെക്രട്ടറിയും സൗദി നാഷണൽ കമ്മിറ്റി മുൻ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇദ്രീസ് സ്വലാഹി ആമുഖപ്രഭാഷണം നിർവ്വഹിച്ചു. 1912ൽ മക്തി തങ്ങൾ തുടക്കമിട്ട നവോത്ഥാന പ്രവർത്തനങ്ങൾ പിന്നീട് തെക്കൻ കേരളത്തിൽ വക്കം മൗലവിയും മധ്യകേരളത്തിൽ കെ എം സീതി സാഹിബും മലബാറിൽ കെ എം മൗലവിയുമടക്കമുള്ള നേതാക്കളും പണ്ഡിതരും ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോയതിന്റെ ഫലമാണ് കേരളത്തിലെ മുസ്ലിംകൾ നേടിയ മുന്നേറ്റത്തിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന്, ശിഹാബ് സലഫി എന്നിവർ പ്രസംഗിച്ചു.