ജിദ്ദ- അസുഖത്തെ തുടർന്ന് ജിദ്ദയിൽനിന്ന് ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി നിര്യാതനായി. വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ പരേതനായ കൂത്താർതൊടി അബുവിൻ്റെ മകൻ ഇൽയാസ് പാണമ്പി(45)യാണ് നിര്യാതനായത്. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുമ്പാണ് ഉദര സംബന്ധമായ ചികിത്സക്കായി ജിദ്ദയിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാതാവ്- റുഖിയ്യ. ഭാര്യ- കാഞ്ഞിരംപാറയിലെ കൊളക്കാട്ടിൽ ഷഫീന. മക്കൾ: ഫാത്തിമ നിഷ് വ, നാഫിഹ് സഹോദരങ്ങൾ : അലി ഫൈസൽ, സുബൈദ, സറീന, നജ്മ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group