ജിദ്ദ- മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന പ്രമേയത്തിൽ ജിദ്ദയിലെ ആറ് ഏരിയകളിലായി ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന തസ്‌ഫിയാ ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കമായി. മുഹമ്മദ് നബിയുടെ ജീവിതത്തെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർ പ്രവാചക ജീവിതം പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കേണ്ടതുണ്ടെന്നും കാരുണ്യത്തിന്റെ പ്രവാചകന്റെ ജീവിതത്തെ ശത്രുക്കൾ പോലും പ്രശംസിച്ച നിരവധി ഉദാഹരണങ്ങൾ വായിച്ചെടുക്കാൻ സാധിക്കുമെന്നും സമ്മേളനം വ്യക്തമാക്കി.
അലക, ഹയ്യസാമിർ ഏരിയയുടെ തസ്‌ഫിയ സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു. വിവിധ സെഷനുകളിൽ പ്രഗത്ഭരായ പണ്ഡിതന്മാർ പങ്കെടുത്തു. ജെ.ഡി.സി.സി പ്രസിഡണ്ട് സുനീർ പുളിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു, ഫൈസൽ വാഴക്കാട് അധ്യക്ഷത വഹിച്ചു, മുജാഹിദ് അൽ ഹികമി, അബ്ദുള്ള അൽ ഹികമി,ഉവൈസ് അൽ ഹികമി,മുജീബ് ഇർഫാനി,അഷ്‌റഫ് കെ.എം.സി.സി, ലാലു വേങ്ങൂർ നവോദയ, ദുൽഖർ ഷാൻ,ജാസിം,മുഹമ്മദ് റാഫി, മുനീർ ബാബു തുടങ്ങിയവർ സംസാരിച്ചു.