ജിദ്ദ: റബീഉൽഅവ്വൽ മാസത്തിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സ്വദേശികളും വിദേശികളും അടങ്ങുന്ന 25,492 പേരെ ജവാസത്ത് ഡയറക്ടറേറ്റിനു കീഴിലെ വിവിധ പ്രവിശ്യകളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചു. തടവ്, പിഴ, നാടുകടത്തൽ എന്നിവയാണ് പ്രധാന ശിക്ഷകളെന്ന് ജവാസത്ത് അറിയിച്ചു.
നിയമലംഘകർക്ക് ജോലി, താമസം, യാത്രാസൗകര്യങ്ങൾ, മറ്റു സഹായങ്ങൾ എന്നിവ നൽകരുതെന്ന് സ്വദേശികളോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസത്ത് ആവശ്യപ്പെട്ടു.
ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടും റിപ്പോര്‍ട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.



