ജിദ്ദ- ഈ വർഷത്തെ വിശുദ്ധ ഹജ് കർമ്മത്തിനായി ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ ഹാജിമാർ മക്കയിലെത്തി. നാളെ(ജൂൺ-13)ന് ഹാജിമാർ മിനയിലേക്ക് തിരിക്കും. ഹജ് കമ്മിറ്റി വഴി ഇത്രയധികം ഹാജിമാർ എത്തുന്നത് ഇതാദ്യമാണ്. ഹാജിമാരെയെല്ലാം മിനയുടെ പരമ്പരാഗത അതിർത്തിക്കുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്.
ജിദ്ദ വിമാനതാവളത്തിൽനിന്ന് 33,000 തീർഥാടകർക്ക് അതിവേഗ ട്രെയിൻ സൗകര്യം നൽകി. 5000-ത്തിലധികം വനിതാ ഹാജിമാർ മെഹറമില്ലാതെ ഹജിനെത്തി. മെഹ്‌റമില്ലാത്തവരെ പരിചരിക്കുന്നതിന് പ്രത്യേക കെട്ടിടങ്ങളും ആശുപത്രികളും ഡിസ്പെൻസറികളും സജ്ജീകരിച്ചിട്ടുണ്ട്.
ഹജ് തീർഥാടകർക്ക് മക്കയിലെ താമസസ്ഥലത്തിനും പ്രധാന പള്ളിക്കും ഇടയിലുള്ള യാത്രയ്‌ക്കായി (ഷെഡ്യൂൾ സമയത്തിന് പകരം) മുഴുവൻ സമയവും ബസുകളുടെ ലഭ്യത ഉറപ്പാക്കിയെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.